മനാമ :യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ യുവാക്കളുടെ ആവേശവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
അതിരാവിലെ വീട്ടിലെത്തി ഒരു കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്ന രീതിയിൽ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റിനെ പിടിച്ചു കൊണ്ട് പോകുന്ന നടപടി അംഗീകരിക്കാനാവില്ല.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സവിശേഷത വിയോജിക്കുവാനും പ്രതിഷേധിക്കുവാനുമുള്ള അവകാശമാണ്.
സർക്കാരിന്റെ കൊള്ളക്കും ജനദ്രോഹ നടപടികൾക്കുമേതിരെ പ്രതിഷേധിക്കുന്നവരെ മുഴുവൻ വായടപ്പിക്കുവാനുള്ള സർക്കാർ ശ്രമം വക വെച്ച് തരില്ലെന്നും സമരങ്ങളെ ഭയപ്പെടുന്ന പിണറായി വിജയന്റെ നടപടിയെ ശക്തമായി അപലപിക്കുന്നതായി ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.