കൊച്ചി: മാര്‍ റാഫേല്‍ തട്ടില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ഷംസാബാദ് രൂപതയുടെ ബിഷപ്പാണ്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി രാജിവെച്ച ഒഴിവിലാണ് പുതിയ സഭാ മേധാവിയെ തെരഞ്ഞെടുത്തത്.