ദമാം- സൗദി കിഴക്കൻ പ്രവിശ്യയിലെ ഫുട്‌ബോൾ ക്ലബുകളുടെ കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ പേരും പെരുമയും നൽകിയിരുന്ന ലോഗോയ്ക്ക് മാറ്റം വരുത്തി പുതിയ ലോഗോ പുറത്തിറക്കി. ദമാം റോസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സ്‌കൂൾ ഹയർ ബോർഡ് അംഗം അൻവർ സാദത്ത് ലോഗോ പ്രകാശനം
ചെയ്തു.
സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസ കായിക ലോകത്തിന് ഡിഫയുടെ നേതൃത്വവും പ്രവർത്തനങ്ങളും കഴിഞ്ഞ കാലങ്ങളിൽ മാതൃകയാണെന്നും പുതിയ വർഷത്തിൽ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ-സാംസ്‌കാരിക പൈതൃകങ്ങളെ സമാന്വയിപ്പിക്കുന്ന പുതിയ ലോഗോയ്ക്ക് കീഴിൽ ദമാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് കൂടുതൽ യശസ്സാർന്ന പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. ഡിഫയ്ക്ക് കീഴിൽ നടന്ന ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടി ഇരുപത്തിയഅഞ്ചാം വാർഷികം ആഘോഷിക്കുന്ന ഖാലിദിയ്യ ക്ലബിനെ ചടങ്ങിൽ ആദരിച്ചു. മുഴുവൻ ക്ലബുകൾക്കും ഡിഫയുടെ പുതുവർഷ ഉപഹാരം നൽകി. ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ്, മുൻ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി എന്നിവർ ആശംസകൾ നേർന്നു. ഡിഫ ഭാരവാഹികളായ സഹീർ മജ്ദാൽ, നാസർ വെള്ളിയത്ത്, മൻസൂർ മങ്കട, മുജീബ് പാറമ്മൽ, റിയാസ് പറളി, മണി പത്തിരിപ്പാല, ശരീഫ് മാണൂർ, അസ്സു കോഴിക്കോട്, ജൗഹർ കുനിയിൽ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വിവിധ ക്ലബുകളെ പ്രതിനിധീകരിച്ചു ഭാരവാഹികൾ പരിപാടിയിൽ സംബന്ധിച്ചു. ഡിഫ ജന. സെക്രട്ടറി ഖലീൽ പൊന്നാനി സ്വാഗതവും ട്രഷറർ അഷ്‌റഫ് എടവണ്ണ നന്ദിയും പറഞ്ഞു.
2024 January 10Saudititle_en: Dammam Indian Football Association has a new logo