അയർലണ്ട്: അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം  ജനുവരി അഞ്ചാം തീയതി വെള്ളിയാഴ്ച ജിഎഎ വൈറ്റ് ഹാളിൽ നടന്നു. 

ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സ്വാഗതം സലീമും ഉദ്ഘാടനം ഫാദർ അനീഷ് ജോണും നിർവഹിച്ചു. നോയലും ദിവ്യയും ആശംസ പ്രാസംഗികരായി. ട്രഷറർ സന്ദീപ്, സിജോ വൈശാഖ്, ജോയിന്‍റ് സെക്രട്ടറി സിജോ, വൈസ് പ്രസിഡണ്ട് പ്രവീണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി. 

തുടർന്ന് നടന്ന കലാപരിപാടികൾക്ക് വനിതാ വിങ്ങിന്റെ അഞ്ജു വിനയ, സിമി പ്രവീൺ എന്നിവര്‍ നേതൃത്വം നല്‍കിത. ശ്രീമോൾ കിഡ്സ് പ്രോഗ്രാം നിയന്ത്രിച്ചു. പരിപാടിക്ക് എത്തിയ ക്രിസ്മസ് ഫാദർ ആയ മാർട്ടിനും വിൽസനും നിതിനും ഷിബിനും പരിപാടിക്ക് മികവ്ഏകി. വിനോദ്, സൈജോ, വിഷ്ണു, ഡൈജു എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേള, ഡാൻസ്, മാജിക് ഷോയോടുകൂടി രാത്രി പരിപാടികള്‍ സമാപിച്ചു. 

ട്രാൻസ്പോർട്ടിംഗ് നിയന്ത്രിച്ച സിജോ ജോർജ്ജും സിജോ വർഗീസും എല്ലാവരെയും കൃത്യസമയത്ത് എത്തിക്കാൻ സഹായിച്ചു. ഫോട്ടോഗ്രാഫർമാരായ ശ്രീരാഗിന്റെയും അമിന്റെയും നിറസാന്നിധ്യമായിരുന്നു പരിപാടിയിൽ ശ്രദ്ധേയം. ഡിന്നറോടുകൂടി പരിപാടികള്‍ക്ക് സമാപനമായി. രാജേഷ് പരിപാടിക്ക് നന്ദി അർപ്പിച്ചു. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed