പ്രായമാകും മുമ്പ് തന്നെ മുടിയില്‍ നര കയറുന്നത് പലരും നേരിടുന്നൊരു വലിയ പ്രശ്നമാണ്. ആത്മവിശ്വാസക്കുറവ്, ഉത്കണ്ഠ അടക്കം പല അനുബന്ധ പ്രയാസങ്ങളും അകാലനര, ആളുകളിലുണ്ടാക്കാം. ഇങ്ങനെ അകാലനരയുണ്ടാകുന്നതിലേക്ക് നമ്മെ നയിക്കുന്ന ചില കാര്യങ്ങളുണ്ട്. അവയിലേക്കാണിനി കടക്കുന്നത്. ഇവ പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിച്ചാല്‍ അകാലനരയെയും വലിയൊരു പരിധി വരെ മറികടക്കാൻ സാധിക്കും.
വൈറ്റമിൻ ബി 12ന്‍റെ കുറവാണ് ഇത്തരത്തില്‍ അകാലനരയിലേക്ക് നയിക്കുക. നിരവധി പേര്‍ നമുക്കിടയില്‍ തന്നെ ഈ പ്രശ്നം നേരിടുന്നവരുണ്ടാകാം. വൈറ്റമിൻ ബി 12ന് പുറമെ കോപ്പര്‍, അയേണ്‍, കാത്സ്യം, സിങ്ക് എന്നിങ്ങനെയുള്ള ഘടകങ്ങളുടെ കുറവോ ബാലൻസ് പ്രശ്നമോ അകാലനരയിലേക്ക് നയിക്കാം. ഇക്കാരണം കൊണ്ട് തന്നെ വൈറ്റമിൻ ബി 12 അടക്കം ഇപ്പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ ഭക്ഷണത്തിലൂടെ ഉറപ്പിക്കണം.
തൈറോയ്ഡ് ഹോര്‍മോണുകളുടെ കാര്യത്തില്‍ ബാലൻസ് പ്രശ്നം വന്നാലും അകാലനരയുണ്ടാകാം. ഇതും പലരിലും അകാലനരയ്ക്ക് കാരണമായി വരാറുണ്ട്. ടി3, ടി4 ഹോര്‍മോണുകളുടെ വ്യതിയാനമാണ് പ്രശ്നമാകുന്നത്. ഇത് അകാലനരയിലേക്ക് മാത്രമല്ല കഷണ്ടിയിലേക്കും നയിക്കാറുണ്ട്. ഡോക്ടറെ കണ്ട് തൈറോയ്ഡ് പരിശോധിച്ച ശേഷം ഹോര്‍മോണ്‍ വ്യതിയാനങ്ങളുണ്ടെങ്കില്‍ അവ ചികിത്സയിലൂടെ പരിഹരിക്കാൻ സാധിച്ചാല്‍ ഈ പ്രശ്നങ്ങള്‍ ഒരു പരിധി വരെ മറികടക്കാൻ സാധിക്കും.
ചിലരില്‍ പതിവായ പുകവലിയും അകാലനരയിലേക്ക് നയിക്കാറുണ്ട്. പുകവലി ആരോഗ്യത്തിനുമേല്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ പലതാണ്. ഇവയിലൊന്നാണ് അകാലനരയും. അതിനാല്‍ അകാലനര കാണുന്നപക്ഷം, പുകവലിക്കുന്ന ശീലമുപേക്ഷിക്കുന്നത് നല്ലതായിരിക്കും. പ്രോട്ടീൻ കുറവും ചിലരില്‍ അകാലനരയ്ക്കുള്ള കളമൊരുക്കാറുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ മറ്റ് അവശ്യഘടകങ്ങളുടെ കൂടി കുറവ് ഇതിനൊപ്പമുണ്ടെങ്കില്‍ നര കയറാനുള്ള സാധ്യത വീണ്ടും കൂടുകയായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed