ഡൽഹി: റിപബ്ലിക് ദിന പരേഡിൽ നിന്ന് കർണാടകയുടെ നിശ്ചലദൃശ്യവും ഒഴിവാക്കി. കർണാടക സമർപ്പിച്ച മാതൃകകളിൽ ഒന്നിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ല.
കന്നഡ സമൂഹത്തെ അപമാനിക്കുന്ന നടപടിയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
കർണാടകയുടെ ചരിത്രവും ബംഗളൂരു വികസനവും സംസ്ഥാനം സമർപ്പിച്ച മാതൃകകളിലുണ്ടായിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിച്ചില്ല. കർണാടകയ്ക്ക് അർഹതപ്പെട്ടതുപോലും കേന്ദ്രം തരുന്നില്ല. ബിജെപിയുടെ രാഷ്ട്രീയ കളിയാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്തെന്ന് അദ്ദേഹം പറഞ്ഞു.
റിപബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തിനും ഇത്തവണയും അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം തുടങ്ങി മറ്റ് കേരളത്തിന്റ വികസന പദ്ധതികളടക്കം വിളിച്ചുപറയുന്ന പത്ത് മാതൃകകളാണ് കേരളം നൽകിയിരുന്നത്.