തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന് ജാമ്യമില്ല. രാഹുലിനെ കോടതി ഈ മാസം 22 വരെ റിമാൻഡ് ചെയ്തു.
നേരത്തെ രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിൽ രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും വീണ്ടും വൈദ്യപരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് കോടതി നിർദേശത്തെ തുടർന്ന് രണ്ടാമതും നടത്തിയ വൈദ്യപരിശോധനയിലും രാഹുലിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തുകയായിരുന്നു.
ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷയിൽ തീർപ്പ് കലിപ്പിച്ചത്. രാഹുലിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

By admin

Leave a Reply

Your email address will not be published. Required fields are marked *