തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലായിരുന്നു വീണ്ടും മെഡിക്കല്‍ പരിശോധന നടത്തിയത്.
വിശദമായ മെഡിക്കല്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യ ഹര്‍ജിയില്‍ കോടതി വിധി പറയുക. അതേസമയം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് പ്രോസിക്യൂഷന്‍ വാദം.