കൊച്ചി : സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള, മോട്ടോ ജി34 5ജി ഈ മാസം 17 മുതൽ വിപണിയിലെത്തും. സെഗ്‌മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി പ്രകടനത്തോടെ സ്‌നാപ്ഡ്രാഗൺ 695 5ജി മൊബൈൽ പ്ലാറ്റ്‌ഫോമിനൊപ്പമാണ് മോട്ടോ ജി34 5ജി വരുന്നത്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 14, 50 എം പി ക്യാമറ സിസ്റ്റം, ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, 120 ഹെർട്സ് 6.5” ഡിസ്‌പ്ലേ, തുടങ്ങി വിവിധ ഫീച്ചറുകളുണ്ട്.
ഓഷ്യൻ ഗ്രീൻ നിറത്തിലുള്ള സൂപ്പർ-പ്രീമിയം വീഗൻ ലെതർ ഫിനിഷും ഐസ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് നിറങ്ങളിൽ ലഭ്യമായ ഈ സ്മാർട്ഫോണിന്റെ പ്രാരംഭ  വില 9,999 രൂപയാണ്. 4ജിബി  + 128ജിബി , 8ജിബി + 128ജിബി  എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ യഥാക്രമം 10,999 രൂപയ്ക്കും 11,999 രൂപയ്ക്കും ലഭിക്കും.ലോഞ്ച് ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് എക്‌സ്‌ചേഞ്ചിൽ 1,000 രൂപ കിഴിവ് ലഭിക്കും.ജനുവരി 9-ന് ഉച്ച 12 മുതൽ 2 വരെ ഫ്ലിപ്കാർട്ടിൽ പ്രീ-ഓർഡർ ചെയ്യാം.മോട്ടോ ജി34 5G ഫ്ലിപ്കാർട്ട്, മോട്ടറോള.ഇൻ  എന്നിവയിലും ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിലും ജനുവരി 17 ഉച്ചയ്ക്ക് 12 മുതൽ വിൽപ്പനയ്‌ക്കെത്തും.
രാജ്യത്തുടനീളമുള്ള വിശാലമായ ഉപഭോക്താക്കളിലേക്ക് ക്ലാസ് 5ജി സ്മാർട്ട്‌ഫോൺ അനുഭവങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മോട്ടോ ജി34 5ജി ലോഞ്ച് ചെയ്ത് സംസാരിച്ച ടി.എം. മൊബൈൽ ബിസിനസ് ഗ്രൂപ്പ് – ഇന്ത്യ മാനേജിംഗ് ഡയറക്ടർ നരസിംഹൻ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *