ജിദ്ദ മുസിരിസ് പ്രവാസി ഫോറം ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഹറാസാത്ത് വില്ലയില്‍ വെച്ച്  നടത്തിയ വിന്‍റര്‍ കാര്‍ണിവല്‍  പുതുമ കൊണ്ട് ശ്രദ്ധേയമായി.ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുളളവരുടെ കൂട്ടായ്മയാണ് ഈ ഫോറം. കൊടുങ്ങല്ലൂരിന്‍റെ പുരാതന നാമമാണ് മുസിരിസ്. പരിപാടിയേടനുബന്ധിച്ച് കുട്ടികളുടെയും കുടുംബിനികളുടെയും പ്രതീകാത്മക ഘോഷയാത്ര, ഉറിയടി, വടംവലി, ക്രിക്കറ്റ്, ഫുഡ്ബോള്‍ തുടങ്ങിയ വിവിധ കായിക വിനോദങ്ങളും ഫണ്ണി ഗയിംസുകളും അരങ്ങേറി.
കോംമ്പൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ മുസിരിസ് തട്ടുകടയില്‍ നിന്നുള്ള ചായയും പലഹാരങ്ങളും അവിടെ വെച്ചു തയ്യാറാക്കിയ രാത്രിയിലെ ഭക്ഷണവും അംഗങ്ങള്‍ക്ക് പ്രത്യേക അനുഭവമായിരുന്നു. വിവിധ മത്സരങ്ങളിൽ സുമീത അസിസ്, ഷജീറ ജലീൽ, തുഷാര ഷിഹാബ്, ആമിന അസിസ്, സബിത ഇസ്മായിൽ ഷേസ തമന്ന, ഇസ്സ മെഹ്റിൻ, ഫിസ ഫാത്തിമ, നോയ നവാസ്, നബീൽ നവാസ്, ഇസ്മാ സുബിൽ, ഇൻഷാ സുബിൽ, സാജിത് സാബിർ, സഗീർ പുതിയകാവ്, ഗഫൂർ കാട്ടൂർ, റഫീഖ് വടമ, സജിത്ത് മതിലകം എന്നിവർ വിജയികളായി. തുടർന്ന് മുസ്‌രിസ് അംഗങ്ങൾ ഒരുക്കിയ ഗാനസന്ധ്യയിൽ സഗീർ പുതിയകാവ്,ഇസ്മായിൽ എടപുള്ളി,സഗീർ മാടവനാ, സന്തോഷ്, ഷിനോജ്, റഫീഖ്, സജിത്ത്, അബ്ദുൽസലാം, അൻഷീദ്, ബിന്ദു ഉദയൻ, തുഷാര ഷിഹാബ്, റെയ്ഹാൻ, ഇസ്സ മെഹ്റിൻ, നഫ്രിൻ സഗീർ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. വൈകീട്ട് മൂന്നു മണിക്ക് തുടങ്ങിയ പരിപാടി രാത്രി രണ്ടു മണിയോടെ അവസാനിച്ചു.
പ്രസിഡന്റ്‌ അബ്ദുൽസലാം, സെക്രട്ടറി സഫറുള്ള, വൈസ് പ്രസിഡന്റ്‌ ഷിഹാബ് അയ്യാരിൽ, മുഖ്യ രക്ഷധികാരി സഗീർ മാടവനാ, രക്ഷധികാരി ഹനീഫ് ചെളിങ്ങാട്, കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് എന്നിവർ സംസാരിച്ചു. അനീസ് അഴീകോട്, മുഹമ്മദ്‌ സാലി, സഹീർ വലപ്പാട്, സാബു, സാബിർ, റഷീദ് പതിയാശ്ശേരി, സുബിൽ, സുബിൻ, സുമീത അസിസ്, ബിന്ദു ഉദയൻ, തുഷാര ഷിഹാബ്,ഷജീറ ജലീൽ, ജസീന സാബു, ഷിഫാ സുബിൽ എന്നിവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *