കൊച്ചി:  ജലസംരക്ഷണ സങ്കേതകികവിദ്യയുമായി സ്മാർട്ട് വാട്ടർ മീറ്ററിംഗ് ടെക്നോളജി കമ്പനിയായ സ്മാർട്ടർഹോംസ് ടെക്നോളജീസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. സ്മാർട്ടർഹോംസിന്റെ ഐഒടി അധിഷ്ഠിത വാട്ടർമീറ്ററായ ‘വാട്ടർഓൺ’ ബഹുനില അപ്പാർട്ട്മെന്റുകളിൽ വെള്ളം പാഴാകുന്നത് 35% വരെ കുറയ്ക്കാൻ സഹായകമാകും. ജലസംരക്ഷണത്തിനു മുതൽക്കൂട്ടാകുന്ന ‘വാട്ടർഓൺ’ ഉപഭോഗ ഡാറ്റയുടെ അടിസ്ഥാനത്തിൽ കൃത്യമായ വാട്ടർ ബില്ലിംഗും സാധ്യമാക്കും. കൊച്ചിയിലെ ആദ്യസംരംഭത്തിനു കതൃക്കടവ് ഡിഡി പ്ലാറ്റിനം പ്ലാനറ്റ് അപ്പാർട്ട്മെന്റിലാണ് സ്മാർട്ടർഹോംസ് ടെക്നോളജീസ് തുടക്കമിട്ടത്. 383 യൂണിറ്റുകളിലായി 1243 സ്‍മാർട്ട് മീറ്ററുകൾ ഇവിടെ സ്ഥാപിച്ചു.
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചുപോന്ന കമ്പനിക്ക് കൊച്ചിയിലെ തുടക്കം ആവേശം പകരുന്നതാണെന്നു സ്മാർട്ടർഹോംസ് സിഒഒ ജിതേന്ദർ തിര്വാനി പറഞ്ഞു. നിരവധി റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായി ചർച്ചകൾ നടക്കുകയാണ്. ഏറ്റവും പുതിയ അൾട്രാസോണിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന, ഉയർന്ന കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാനാകുംവിധം രൂപകൽപ്പന ചെയ്‌ത പൂർണ്ണമായും ഓട്ടോമേറ്റഡ്, ഇന്റലിജന്റ് വാട്ടർ മീറ്ററാണ് വാട്ടർഓൺ എന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *