കൊച്ചി: കഴിവുകളുടെ ഗെയിമിനേയും സാധ്യതകളുടെ ഗെയിമിനേയും വേര്‍തിരിക്കുന്നതും  ഗെയിമിങ് രംഗത്ത് ദീര്‍ഘകാലയായുളള വെല്ലുവിളിയായി തുടരുന്ന സുതാര്യവും നിഷ്പക്ഷവുമായ മാതൃക തയ്യാറാക്കുന്നതിന് പ്രാദേശിക ഭാഷകളിലെ ഗെയിമിങ് സംവിധാനമായ വിന്‍സോ നിര്‍ണായകമായ നീക്കത്തിനു തുടക്കമിട്ടു.  സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലേയും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പുകളിലേയും മികച്ച പ്രൊഫസര്‍മാരുമായി സഹകരിച്ചാണ് ഈ നീക്കം. ഐഐടി മദ്രാസ്, ഐഐടി ഡെല്‍ഹി, ഐഐടി കാണ്‍പൂര്‍ എന്നിവയ്ക്കു പുറമെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയവയിലെ പ്രൊഫസര്‍മാരുമായാണ് വിന്‍സോ സഹകരിച്ച് ശാസ്ത്രീയ മാര്‍ഗം തയ്യാറാക്കുന്നത്.
ന്യായമായതും നിഷ്പക്ഷവുമായ വിലയിരുത്തലുകള്‍ നടത്താന്‍ ഇന്ത്യയിലെ ഗെയിമിങ് മേഖലയ്ക്കായുള്ള നിര്‍ദ്ദിഷ്ട സ്വയം നിയന്ത്രണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം സംബന്ധിച്ച് അടുത്തിടെ ആശങ്കള്‍ ഉയര്‍ന്നിരുന്നു.  ഈ നിയന്ത്രണ സ്ഥാപനങ്ങള്‍ പുതുതലമുറാ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുടെ രഹസ്യ സ്വഭാവമുള്ള അറിവുകള്‍ പരിശോധിക്കുന്നത് കണ്ടുപിടുത്തങ്ങളുടെ   
തുടക്കത്തില്‍ വെല്ലുവിളിക്കു സാധ്യത ഉയര്‍ത്തുന്നുണ്ട്. ഇതാണ് ലോകത്തിലെ മുന്‍നിര അക്കാദമിക് വിദഗ്ദ്ധരുമായി സഹകരിച്ച് കൂടുതല്‍ ശാസ്ത്രീയമായ മാതൃക തയ്യാറാക്കാന്‍ വിന്‍സോയെ  പ്രേരിപ്പിച്ചത്.  ഇതിലൂടെ ജനാധിപത്യപരമായ ശാസ്ത്രീയ മാതൃക തയ്യാറാക്കാനാവും. അത് ഏതു ഗെയിമിനും ബാധകമായിരിക്കുകയും അവയുടെ ഡാറ്റയിലേക്കു കടന്നു ചെല്ലുകയോ ബൗദ്ധിക സ്വത്തവകാശങ്ങള്‍ മറികടക്കുകയോ ചെയ്യാതെ ഏതു ഗെയിമിന്റേയും കഴിവുകളുടെ തലം വിലയിരുത്താന്‍ സഹായിക്കുന്നതുമായിരിക്കും.
നൂറിലേറെ ഗെയിം ഡെവലപ്പര്‍മാരുടെ ഗെയിമുകള്‍ പുറത്തിറക്കുന്ന സ്ഥാപനമായതിനാല്‍ ഒരു ഗെയിം കഴിവുകളുടെ അടിസ്ഥാനത്തിലുള്ളതാണോ എന്നു പരിശോധിക്കാന്‍ ശാസ്ത്രീയമായതും സുതാര്യമായതും വിശ്വസനീയമായതും പ്രവചിക്കാനാവുന്നതും ആയ മാര്‍ഗം തങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു എന്ന് വിന്‍സോ സഹസ്ഥാപകന്‍ പാവന്‍ നന്ദ പറഞ്ഞു.
ഈ രംഗത്തെ ചോദ്യങ്ങള്‍ നേരിടാനും കഴിവുകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളേയും സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള ഗെയിമുകളേയും വേര്‍തിരിക്കാനും വിന്‍സോ ശാസ്ത്രീയമായ പഠനം തയ്യാറാക്കിയിട്ടുണ്ടെന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള പ്രൊഫസര്‍ എമിരറ്റസ് ഡോ. മൈക്ക് ഓര്‍കിന്‍ പറഞ്ഞു.
യഥാര്‍ത്ഥ ഗെയിമിങ് ഡാറ്റ, ദശകോടിക്കണക്കിന് ഉപഭോക്താക്കളുടെ സ്വഭാവ രീതികളുടെ വിശകലനം, കോടിക്കണക്കിനു ഗെയിമുകളുടെ നീക്കം ബന്ധപ്പെട്ട മറ്റ് സ്ഥിതിവിവരക്കണക്കുകള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് സാധ്യതകളെ അപേക്ഷിച്ച് കഴിവിനുള്ള മുന്‍തൂക്കം നിശ്ചയിക്കാന്‍ ഈ സഹകരണത്തിനു സാധിച്ചത്. കഴിവുകളും സാധ്യതയും തമ്മിലുള്ള വ്യത്യാസത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനും ഈ പുതിയ രീതിക്കായി.  ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നിയന്ത്രണ സ്ഥാപനങ്ങുടെ വെല്ലുവിളികള്‍ പരിഹരിക്കാനും ഈ നീക്കം സഹായിക്കും.
കളിക്കാരുടെ പ്രതീക്ഷിക്കുന്ന പ്ലേ ഓഫുകള്‍, നിരീക്ഷിച്ച സ്വഭാവങ്ങളുടെ അടിസ്ഥാനത്തില്‍ പ്ലേ ഓഫുകള്‍ പ്രവചിക്കല്‍, പ്ലെയര്‍ അധികമായി കടന്നു വരുന്നതിന്റെ ബന്ധം, നേടിയ പ്ലേ ഓഫുകള്‍ക്ക് ആക്ഷനുകളിലുള്ള പ്രതിഫലനം തുടങ്ങിയവ പോലുള്ള ആഗോള തലത്തിലെ ഏറ്റവും മികച്ച രീതിയകളാണ് ഗവേഷകര്‍ ഇവിടെ പരിശോധിച്ചത്. ഇതിനു പുറമെ ഗെയിമുകള്‍ ബോധപൂര്‍വ്വം നഷ്ടപ്പെടുത്താനുള്ള കഴിവ്, പ്ലെയറുടെ കഴിവുകള്‍ മെച്ചപ്പെടുത്തലും അനുഭവ സമ്പത്തും എല്ലാം ഗവേഷകര്‍ പരിശോധിച്ചു. കോടിക്കണക്കിനു ഗെയിം പ്ലേകളില്‍ ഈ പരിശോധനകളില്‍ നടത്തി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഡാറ്റയാണ് നൂറിലേറെ ഗെയിമുകളില്‍ നിന്നു ശേഖരിച്ചത്. ഇവ ടേബിളുകള്‍, ഗ്രാഫുകള്‍, സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍ഫോര്‍മിറ്റി തുടങ്ങിയവയിലൂടെ വിശകലനം ചെയ്തു.  ഈ ഫലങ്ങള്‍ ബൈസിയന്‍ രീതിയിലൂടെ വീണ്ടും പരിശോധിച്ചു കഴിവുകളും സാധ്യതകളും തമ്മിലുള്ള വ്യത്യാസം മനസിലാകുന്ന രീതിയില്‍ സമഗ്രമായി വിലയിരുത്തി.
ഐഐടി ഡെല്‍ഹി, ഡെല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, നേതാജി സുഭാഷ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഐഐഐടിഡി എന്നിവയുമായി വിന്‍സോ സഹകരിച്ച് കോഡ് ഹെല്‍ത്ത് ആന്റ് സെക്യൂരിറ്റി എവലൂഷന്‍ എന്ന പുതിയ സൈബര്‍ സെക്യൂരിറ്റി പ്രോഗ്രാം അവതരിപ്പിച്ചു. ബിസിനസ് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഉപയോഗിക്കാവുന്ന ഓപ്പണ്‍ സോഴ്‌സ് സാങ്കേതികവിദ്യയും ഏറ്റവും മികച്ച രീതികളും വികസിപ്പിക്കാനായുള്ള നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സംരക്ഷണത്തിന് ഇത് ഉതകും. ഉല്‍പന്നങ്ങളില്‍ നിന്ന് വിവരങ്ങള്‍, പണം മോഷ്ടിക്കുന്നതും തടസങ്ങളോ നാശമോ വെല്ലുവിളിയോ ഉയര്‍ത്തുന്ന ശേഷികള്‍ വികസിപ്പിക്കുന്നതോ ഇതു തടയും.  ഉയര്‍ന്നു വരുന്ന ഇന്റര്‍നെറ്റ് സാന്ദ്രതയും ഡിജിറ്റല്‍  ഇടപാടുകളും കണക്കിലെടുത്താണ് ഈ ഓണ്‍ലൈന്‍ സുരക്ഷാ നീക്കങ്ങള്‍.
 

By admin

Leave a Reply

Your email address will not be published. Required fields are marked *