ആനിക്കാട് ഈസ്റ്റ്: പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും, മുൻ ബിഡിസി ചെയർമാനുമായിരുന്ന വി.റ്റി തോമസിന്റെ സ്മരണാർദ്ധം രൂപീകരിച്ച ഫൌണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആനിക്കാട് സെൻറ് തോമസ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം നടത്തി.
ആനിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോസഫ് മംഗലത്തിന്റ അദ്ധ്യക്ഷതയിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് സംഗമം ഉദ്ഘാടനം ചെയ്തു. കാലാകാലങ്ങളിൽ നാടിന് നന്മ ചെയ്ത് കടന്നുപോയവരെ അനുസ്മരിക്കുന്നത് അനുകരണീയമായ മാതൃകയെന്ന് ഫാ. ജോസഫ് പറഞ്ഞു. നാടിന്റെ വികസനശിൽപിയും, അഴിമതിയുടെ കറ പുരളാത്ത നേതാവുമായിരുന്നു വി റ്റി തോമസ് എന്ന് ഡോ. ജയരാജ് പറഞ്ഞു.
സാമൂഹ്യ,സാംസ്‌കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മാത്യുക്കുട്ടി പാലക്കൽ, ളാക്കാട്ടൂർ പൊന്നപ്പൻ, പ്രസന്നൻ ആനിക്കാട്, ഡോ. ടോംസ് വെങ്ങാലൂർ, ഡോ.അനു അബ്രാഹം, ബെന്നി ആനിക്കാട്, ഹരി വി, അനീഷ് ആനിക്കാട്, ഷിന്റോ പെരുകിലാത്താംകുഴി,സാബു ആലുങ്കൽ,ജോസ് മാണിപറമ്പിൽ, നെവിൽ ജോർജ് എന്നിവരെ യോഗത്തിൽ ആദരിച്ചു.
പള്ളിക്കത്തോട് പഞ്ചായത്തിൽ നിന്നും എസ്എസ്എൽസിക്കും, പ്ലസ് ടുവിനും ഫുൾ എ പ്ലസ് കിട്ടിയ 35 പേരെയും യോഗത്തിൽ ആദരിച്ചു. ജെയിംസ് തടത്തിൽ, ഫൌണ്ടേഷൻ ചെയർമാൻ രാജു കുന്നക്കാട്ട്, സെക്രട്ടറി താരാ തോമസ്, പഞ്ചായത്ത് അംഗങ്ങളായ ജെസ്സി ബെന്നി, അനിൽ കുന്നക്കാട്ട്, ഹെഡ്മിസ്ട്രസ് മിനി ട്രീസ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് സതീഷ് ചന്ദ്രൻ, എൻ കൃഷ്ണപിള്ള, ജോജി മാത്യു, ജോസ് പി ജോൺ പാണ്ടിയപ്പള്ളിൽ, സുനിൽ കുന്നക്കാട്ട് എന്നിവരും പുരസ്‌കാര ജേതാക്കളും പ്രസംഗിച്ചു. ഡോ. വി.വി മാത്യു നന്ദി പറഞ്ഞു.