വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. സംഭവത്തില്‍ കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡി.സി. ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറിനാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.
സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ ഡി.സിയില്‍ ഉണ്ടായിരുന്നില്ല. കാറിടിച്ചു കയറിയ സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല.