മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ സംവിധായകരിൽ ഒരാളാണ് മിഥുൻ മാനുവൽ തോമസ്. ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച മിഥുന്റെ ഭാഗ്യ ചിത്രം ‘ആട്’ ഫ്രാഞ്ചൈസി തന്നെയാണ്. ആട് 2 വും ഹിറ്റായതോടെ ആട് 3 എപ്പോൾ എത്തുമെന്ന ചോദ്യത്തിലാണ് ആരാധകർ. ഇപ്പോഴിതാ ഇക്കാര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മിഥുൻ.

‘അനൗൺസ് ചെയ്ത സിനിമകളിൽ ചെയ്യാൻ സാധ്യതയുള്ളത് ‘ആറാം പാതിര’യും ‘ആട്-3’യുമാണ്. അതിൽ ആട്-3 ചെയ്യണമെന്ന് സമ്മർദ്ദം പലയിടങ്ങളിൽ നിന്നെത്തുന്നുണ്ട്. എത്ര സിനിമ ചെയ്താലും എവിടെ പോയാലും ആളുകൾ ചോദിക്കുന്നത് ആട്-3 എന്ന് വരുമെന്നാണ്. കുട്ടികളടക്കം വലിയ ആരാധകവൃന്ദമുള്ള ഫ്രാഞ്ചൈസിയാണ് ആട് സിനിമ. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട് -3 ഉടൻ തന്നെ ചെയ്യണം എന്നാണ് ആഗ്രഹം.’

എബ്രഹാം ഓസ്‌ലർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് മിഥുൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രം 11 ന് തീയേറ്ററുകളിലെത്തും. ജയറാം ശക്തമായ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ യുവതാരങ്ങളും കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ചിത്രത്തിൽ അനശ്വര രാജനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *