മലയാളികളുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ബീന ആന്റണി. പ്രായം കൂടി വരുമ്പോള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീന ആന്റണിയുടെ പുതിയ തീരുമാനം. അതിനുവേണ്ടി ജിമ്മില്‍ ജോയിന്‍ ചെയ്തു.
വര്‍ക്കൗട്ട് ചെയ്ത് ശരീരഭാരം കുറച്ചതിനെക്കുറിച്ചൊക്കെ നേരത്തെയും ബീന ആന്റണി തുറന്ന് പറഞ്ഞിരുന്നു. ഭക്ഷണ സ്‌നേഹി കൂടിയായ താന്‍ ന്യൂ ഇയറിന് കേക്കും വൈനുമൊക്കെ കഴിച്ചതോടെ തിരിച്ചടികിട്ടി എന്നാണ് തമാശ രൂപേണ ബീന ആന്റണി പറയുന്നത്. എന്നാല്‍ വിട്ടുകൊടുക്കാനുള്ള മനസ്സ് നടിക്ക് ഇല്ല. കഷ്ടപ്പെട്ട് ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബീന ആന്റണി.
പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുന്നു എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്.