ഉയർന്ന രക്തസമ്മർദ്ദം‌ പലരേയും അലട്ടുന്ന പ്രശ്നമാണ്. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം കൂടുന്നതിന് കാരണമാകും. കാലാവസ്ഥയിലെ പെട്ടെന്നുള്ള വ്യതിയാനം രക്തസമ്മർദ്ദത്തെ പ്രതികൂലമായി ബാധിച്ചേക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് തലവേദന. ശൈത്യകാലത്ത് പതിവായി തലവേദന ഉണ്ടാകുന്നത് ബിപി ഉയരുന്നതിന്റെ ലക്ഷണമാകാം. തലവേദനയ്ക്കൊപ്പം തലകറക്കവും അനുഭവപ്പെടാം.ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദം ക്ഷീണത്തിനും പൊതുവായ ബലഹീനതയ്ക്കും കാരണമാകും. ശൈത്യകാലത്ത് അസാധാരണമാംവിധം ക്ഷീണമോ ഊർജമില്ലായ്മയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ രക്തസമ്മർദ്ദത്തിന്റെ അളവ് പരിശോധിക്കേണ്ടത് പ്രധാനമാണ്.
ഉയർന്ന രക്തസമ്മർദ്ദം ശ്വാസതടസ്സം ഉണ്ടാക്കാം. വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ, അത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ലക്ഷണമാകാം. നെഞ്ചുവേദന അല്ലെങ്കിൽ അസ്വസ്ഥത ബിപി ഉയരുന്നതിന്റെ മറ്റൊരു ലക്ഷണമാണ്. ബിപി കൂടിയാൽ നെഞ്ചുവേദന കൈകളിലേക്കോ തോളിലേക്കോ കഴുത്തിലേക്കോ താടിയെല്ലിലേക്കോ പകരാം. 
ഉയർന്ന രക്തസമ്മർദ്ദം കണ്ണിലെ രക്തക്കുഴലുകളെ ബാധിക്കുകയും കാഴ്ചക്കുറവിനും കാരണമാകാം. കാഴ്ചയിൽ കാര്യമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്.ഹൃദയമിടിപ്പിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് മറ്റൊരു ലക്ഷണം. ഹൃദയമിടിപ്പ് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *