ഇടുക്കി: രാഷ്ട്രീയ പാർട്ടികളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് തീരുമാനങ്ങൾ എടുക്കുവാൻ കഴിയില്ലെന്നും, എല്‍ഡിഎഫ് നേതൃത്വം നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിൽ നിന്ന് പിന്മാറണമെന്നും ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ ആവശ്യപ്പെട്ടു.
ഹൈറേഞ്ച് മേഖലയിലുള്ള തങ്ങളുടെ ഭൂരിഭാഗം പ്രവർത്തകരും ഇതിനോടകം തൊടുപുഴയിൽ  എത്തിച്ചേർന്നിട്ടുള്ളതായും, നാളെ കാൽനടയായി മർച്ചന്‍റ് ട്രസ്റ്റ് ഹാളിലേക്ക് എത്തിച്ചേരുന്ന പ്രവർത്തകരെ തടയുമെന്ന തരത്തിൽ ഉള്ള പ്രചരണങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും, അഥവാ ഇത്തരത്തിലുള്ള പ്രചരണങ്ങൾ യാഥാർത്ഥ്യമാണങ്കിൽ ഇക്കാര്യം അംഗീകരിക്കില്ലെന്നും സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി.
ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആര്‍ വിനോദ്,  ട്രഷറർ ആര്‍ രമേശ്, അജീവ് പുരുഷോത്തമൻ എന്നിവർ ഉൾപ്പെടെയുള്ളവരും മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *