ചിത്രത്തിൽ കാണുന്നത് ഇസ്രായേലിലെ ചാനൽ 14 ന്യൂസ് ആങ്കർ ലിറ്റില്‍ ഷെമേഷ് എന്ന വനിത, ടിവി യിലെ ലൈവ് ഷോയിൽ തൻ്റെ പാന്റിന്റെ പോക്കറ്റിൽ ആധുനിക ഹാൻഡ് ഗൺ തിരുകി ഇരിക്കുന്നതാണ്. ഒപ്പമിരിക്കുന്ന വ്യക്തിയുടെ പാന്റിനുള്ളിലും ഹാൻഡ് ഗൺ കാണാവുന്നതാണ്.
ഇതാണ് ഇപ്പോൾ ഇസ്രായേലിലെ പുതിയ ഗൺ സംസ്ക്കാരം. കഴിഞ്ഞ ഒക്ടോബർ 7 ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ ജനത തീർത്തും ഭീതിയിലാണ്. വീണ്ടും സമാനമായ ആക്രമണം ഹമാസിന്റെയോ ഹിസ്ബുള്ള യുടെയോ ഭാഗത്തുനിന്ന് ഇസ്രായേലിനുനേരെ ഭാവിയിൽ ഉണ്ടായേക്കാമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്.

ജനങ്ങൾ സ്ത്രീപുരുഷഭേദമന്യേ തങ്ങളുടെ സുരക്ഷയ്ക്കായി എപ്പോഴും തോക്ക് കൈവശം സൂക്ഷിക്കണ മെന്ന നിർദേശം മുന്നറിയിപ്പായി ഇസ്രായേൽ സർക്കാരും നൽകിയിട്ടുണ്ട്. ഇതിനായി വ്യാപകമായ രീതിയിൽ തോക്കുകൾക്ക് ലൈസൻസും നൽകപ്പെടുന്നു. തോക്കുപയോഗിക്കാനുള്ള പ്രത്യേക ട്രെയിനിങ്ങും ജനങ്ങൾക്ക് നൽകുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *