തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേര്‍ന്ന് നയിക്കുന്ന ‘സമരാഗ്‌നി ‘ ജനകീയ പ്രക്ഷോഭയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പ്രതിപക്ഷ നേതാവ് 14 ജില്ലകളിലും പര്യടനം നടത്തുന്നു. കൊല്ലം ജില്ലയിലെ നേതൃയോഗം ഇന്ന് നടന്നു. ജനുവരി 24 ന് പാലക്കാട് ജില്ലാ നേതൃ യോഗത്തോടെ പര്യടനം പൂര്‍ത്തിയാകും.
മണ്ഡലം പ്രസിഡന്റ് മുതലുളള മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളുമായും പോഷക സംഘടന അധ്യക്ഷന്‍മാരുമായും പ്രതിപക്ഷ നേതാവ് ആശയ വിനിമയം നടത്തും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ചേര്‍ന്ന് ഒന്നാംഘട്ട ജില്ലാ പര്യടനം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ആ യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ എത്രമാത്രം നടപ്പാക്കി എന്നതിന്റെ ‘പ്രോഗ്രസ് റിപ്പോര്‍ട്ട്’ പരിശോധിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 140 മണ്ഡലങ്ങളിലും യുഡിഎഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് അവസാന ഘട്ടത്തിലാണ്. വിചാരണ സദസിന്റെ വിലയിരുത്തല്‍ ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിലുണ്ടാകും.
ജില്ലാതല പുനരവലോകന യോഗങ്ങളുടെ സമയക്രമം: 08/01/24 തിങ്കളാഴ്ച 2.00 PM- കൊല്ലം, 13/01/24 ശനിയാഴ്ച 3.00 പിഎം – കോട്ടയം, 15/01/24 തിങ്കളാഴ്ച 3.00 പിഎം – എറണാകുളം, 16/01/24 ചൊവ്വാഴ്ച 10.00 എഎം – കണ്ണൂര്‍, 3.00 പിഎം – കാസര്‍ഗോഡ്, 17/01/24 ബുധനാഴ്ച 10.00 എഎം വയനാട്, 3.00 പിഎം കോഴിക്കോട്, 18/01/24 വ്യാഴാഴ്ച 10.00 എഎം തിരുവനന്തപുരം, 2.00 പിഎം തിരുവല്ല (പത്തനംതിട്ട), 19/01/24 വെള്ളിയാഴ്ച 10.00 എഎം മലപ്പുറം, 20/01/24 ശനിയാഴ്ച 10.00 പിഎം ആലപ്പുഴ, 22/01/24 തിങ്കളാഴ്ച 10.00 എഎം തൊടുപുഴ (ഇടുക്കി), 3.00 പിഎം തൃശ്ശൂര്‍, 24/01/24 ബുധനാഴ്ച 10.00 എഎം പാലക്കാട്.