ചിരി ഏറ്റവും നല്ല വ്യയാമമാണ് എന്ന് പറഞ്ഞത് ഹ്യൂഫെലാങ് ആണ്. എന്നാൽ ജീവിതത്തിന്റെ തിരക്കും മാനസിക സമർദ്ദങ്ങളും നിറഞ്ഞ കാലത്ത് ചിരിയെകുറിച്ച് ചിന്തിക്കാൻ പോലും പലർക്കും സമയമില്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ ചിരിയെ കുറിച്ച് ഓർക്കാനും നഷ്ടമായ ചിരിയെ വീണ്ടെടുക്കാനുമായി ഒരു ദിനം ആചരിക്കുന്നത് ഉചിതം തന്നെ. 
ചിരിയെ കുറിച്ച് ലോകമെമ്പാടും ശാസ്ത്രീയ പഠനങ്ങളും അന്വേഷണങ്ങളും നടന്നിട്ടുണ്ട്. ജെലെറ്റോളജി (Geletology) എന്ന പേരിലാണ് ചിരിയുടെ ശാസ്ത്രം അറിയപ്പെടുന്നത്.
നർമ്മം പുരട്ടിയ കഥകളും സിനിമകളും ഇതര കലാരൂപങ്ങളും നമ്മെ ചരിപ്പിക്കാതിരിക്കില്ല. ഒരർത്ഥത്തിൽ മാനവകുലത്തിന് കിട്ടിയ ഒരു അനുഗ്രഹമാണ് ചിരിക്കാനുള്ള കഴിവ്.
1979ൽ നോർമൻ കസിൻ എന്ന ഡോക്ടർ തന്റെ രോഗിക്ക് ചിരിചികിത്സ നിർദേശിച്ചു. ഒന്നര മാസം ഇത് തുടർന്നപ്പോൾ സാരമായ വിത്യാസം കണ്ടു. ആറു മാസം കഴിഞ്ഞപ്പോൾ 90 ശതമാനം രോഗമുക്തി ലഭിച്ചതായി കണ്ടെത്തി. 
ലാഫിംഗ് തെറാപ്പിയുടെ വളർച്ച കഴിഞ്ഞ ദശകങ്ങളിൽ ആധുനിക ചികിത്സകർ മനസ്സിലാക്കിയിട്ടുണ്ട്. സന്തോഷമുള്ളപ്പോൾ ചിരിക്കുക എന്നത് നമുക്ക് അറിവുള്ള കാര്യമാണ്. എന്നാൽ ചിരിച്ചു സന്തോഷമുണ്ടാക്കുക എന്നതാണ് ചിരിചികിത്സയുടെ പ്രഥമതത്വo. 
ഒരു മിനിറ്റ് ഉള്ള് തുറന്നു ചിരിച്ചാൽ 9 മിനിറ്റ് വഞ്ചി തുഴയുന്നതിന് തുല്യമാണെന്ന് നിരീക്ഷകർ പറയുന്നു. ചിരി മനസ്സിനും ശരീരത്തിനും സൗഖ്യo പകരുന്നു. ചിരിക്കാൻ മടിക്കുന്നവർക്ക് സഹായകമാകുന്ന ചിരി കിളബ്ബുകളും ഇന്ന് നിലവിലുണ്ട്. 
ഒരിക്കലും ചിരിക്കാത്ത ദിവസം പൂർണ്ണമായും നഷ്ടമാണെന്ന ചാഫോർട്ടിന്റെ വാക്കുകൾ നമുക്ക് ഓർമിക്കാം. ഒന്ന് ഉറക്കെ ചിരിക്കാൻ ഈ ജനുവരി പത്തു നമുക്ക് ഉപയോഗിക്കാം. 
ഐ. ഷിഹാബുദീൻ (കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി) 

By admin

Leave a Reply

Your email address will not be published. Required fields are marked *