ചെന്നൈ: തമിഴ്നാട്ടിൽ ബസ് ജീവനക്കാർ പണിമുടക്കിലേക്ക്. തമിഴ്നാട്ടിലെ സർക്കാർ ബസ് ജീവനക്കാരാണ് പണിമുടക്കുക.
യൂണിയനുകൾ ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശന്പളവർധനവടക്കം ആറ് ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഗതാഗതമന്ത്രിയുമായുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ദീർഘദൂര ബസുകളടക്കം ഇന്ന് അർധരാത്രി 12-നുശേഷം ഓടില്ല.
പൊങ്കൽ അവധി അടുത്തിരിക്കെയാണ് ബസ് ജീവനക്കാരുടെ പണിമുടക്ക്.