മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. താരമായും പരിശീലകനായും ഫിഫ ലോകകിരീടം സ്വന്തമാക്കിയ ഇതിഹാസമാണ് അദ്ദേഹം.
ജര്‍മനിക്കായി 104 മല്‍സരങ്ങളില്‍ പ്രതിരോധം കാത്തു. 1974ല്‍ വെസ്റ്റ് ജര്‍മനിയുടെ വെള്ളക്കുപ്പായത്തില്‍ ബെക്കന്‍ബോവര്‍ ആദ്യ ലോകകിരീടമുയര്‍ത്തി.
16 വര്‍ഷങ്ങള്‍ക്കിപ്പുറം 1990ല്‍ വെസ്റ്റ് ജര്‍മനി വീണ്ടും ലോകകിരീടമുയര്‍ത്തിയപ്പോള്‍ തന്ത്രങ്ങള്‍ മെനഞ്ഞതും പരിശീലകന്‍ ബെക്കന്‍ബോവറായിരുന്നു.
രണ്ടുവട്ടം ബലോന്‍ ദ് ഓര്‍ പുരസ്കാരം തേടിയെത്തി. 84ല്‍ ന്യൂയോര്‍ക്കിലെ കോസ്മോസ് ക്ലബിനായി കളിച്ചാണ് ഇതിഹാസം ബൂട്ടഴിച്ചത്.