സൂപ്പര്‍ ഹിറ്റ് മലയാളം വെബ്‌സീരീസായ കേരള ക്രൈം ഫയലിന്റെ നിര്‍മാതാവും സംവിധായകനുമായ രാഹുല്‍ റിജി നായരുടെ ഏറ്റവും പുതിയ വെബ്‌സീരീസാണ് ‘ജയ് മഹേന്ദ്രന്‍’. സൈജു കുറുപ്പ് കേന്ദ്രകഥാപാത്രമായി എത്തുന്ന വെബ് സീരീസിന്റെ ടീസറും റിലീസിങ് തീയതിയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.  ശ്രീകാന്ത് മോഹനാണ് സീരീസ് സംവിധാനം ചെയ്യുന്നത്.
‘ജയ് മഹേന്ദ്രനില്‍’ ഡെപ്യൂട്ടി തഹസില്‍ദാര്‍ മഹേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്.പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍പ്പെടുന്ന സീരീസ് സോണി ലിവില്‍ ഫെബ്രുവരി ഒമ്പതിനാണ് സ്ട്രീം ചെയ്യുന്നത്.  സോണി ലിവ് വഴി റിലീസാവുന്ന ആദ്യ സീരീസെന്ന പ്രത്യേകതയുമുണ്ട്.
സൈജു കുറുപ്പിനെക്കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിയന്‍പിള്ള രാജു, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം ചെയ്യുന്ന സീരീസിന്റെ സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *