മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ എന്ന ചിത്രത്തിന് ഒടിടി റിലീസിന് പിന്നാലെ നിരവധി പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കാതലിലെ മാത്യു ദേവസിയെ പ്രേക്ഷകരും നിരൂപകരും നോക്കിക്കാണുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കാതൽ പോലെയൊരു മഹത്തായ കലാസൃഷ്ടി ഒരുക്കിയതിന് തീവ്രസിനിമ പ്രേമിയായ താൻ നന്ദി പറയുന്നു എന്നാണ് ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അനൂപാ മേനോൻ പറയുന്നത്.
“കാതൽ കണ്ടു. മലയാളം സിനിമ തെലുങ്കിലെയും ബോളിവുഡിലെയും പോലെ ബുദ്ധിശൂന്യമായ മസാല നിലവാരത്തിലേക്ക് കുതിക്കുന്ന ഒരു സമയത്ത്, പത്മരാജൻ, ലോഹിതദാസ്, ഭരതൻ, എംടി എന്നിവർ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് ജിയോ ബേബിയും അതിശയകരമായ കഴിവുള്ള എഴുത്തുകാരായ ആദർശും പോൾസണും ചേർന്ന് കെ ജി ജോർജിനെപ്പോലുള്ള ധാർമികതയും ചാരുതയും തിരികെ കൊണ്ടുവന്നു.
ജിയോ ബേബിയും ആദർശും പോൾസണും സൂക്ഷ്മമായ ഒരു വിഷയത്തെ സമർത്ഥമായി കൈകാര്യം ചെയ്‌തെന്നും അനൂപ് മേനോൻ പറഞ്ഞു. ഒരു വേനൽമഴയ്ക്കിടയിൽ മാത്യുവും തങ്കനും കണ്ടുമുട്ടുന്ന രംഗം നമ്മുടെ ഏറ്റവും കാവ്യാത്മക നിമിഷങ്ങളിൽ ഒന്നായി മാറി.
സാധ്യമായ എല്ലാ തരം സിനിമകളിലും തുല്യ ധൈര്യത്തോടെ മുന്നേറാൻ കഴിയുന്ന ഒരേയൊരു നടൻ എന്ന നിലയിൽ മമ്മൂക്ക നിങ്ങൾ എന്നെന്നേക്കുമായി ഓർമ്മിക്കപ്പെടും… നിങ്ങളുടെ താരപരിവേഷം നൽകിയില്ലായിരുന്നെങ്കിൽ ജിയോയ്ക്ക് ഇത്രയും വലിയ പ്രേക്ഷകരിലേക്കെത്താൻ കഴിയുമായിരുന്നില്ല. ഒരു തീവ്ര സിനിമാ പ്രേമിയിൽ നിന്ന് ഇതിന് നന്ദി.” എന്നാണ് സിനിമയെ പ്രശംസിച്ച് അനൂപ്  മേനോൻ കുറിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *