ജയറാമിന്റെ കുടുംബത്തിൽ നിന്ന് ഒന്നിനു പിറകെ ഒന്നായി സന്തോഷവാർത്തകളാണ് എത്തുന്നത്. മകൻ കാളിദാസിനു പിന്നാലെ മകൾ മാളവികയും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു മാളവികയുടെ വിവാഹനിശ്ചയം. ഇപ്പോൾ ഇതിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്. 
ജയറാമിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഒരുങ്ങി ഇറങ്ങിയ മകളെകണ്ട് ആശ്ചര്യപ്പെടുന്ന ജയറാമിനെയാണ് കാണുന്നത്. മകളുടെ വിവാഹം തങ്ങളുട വലിയ സ്വപ്നമായിരുന്നു എന്നാണ് ജയറാം പറയുന്നത്. താരത്തിന്റെ നിമിഷങ്ങൾകൊണ്ട് സമ്പന്നമാണ് വിഡിയോ. മകളെക്കുറിച്ച് സംസാരിക്കുമ്പോൾ ജയറാം കണ്ണീരണിയുന്നതും ഡാൻസ് ചെയ്യുന്നതും ആഘോഷിക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്.
കണ്ണന് ആനക്കഥകൾ പറഞ്ഞുകൊടുക്കുമ്പോൾ ചക്കിക്ക് അശ്വതിയും ഞാനും പറഞ്ഞു കൊടുക്കുന്നത് സിൻഡ്രല്ലയുടെ കഥയാണ്.  ഒരിക്കൽ ചക്കിക്ക് ഒരു രാജകുമാരൻ വരും.  ഭയങ്കര സുന്ദരനായ ഒരു രാജകുമാരൻ ചക്കിയെ തേടി വെള്ള കുതിരവണ്ടിയിൽ വരും. അങ്ങനെയുള്ള കഥകളാണ് ഞങ്ങൾ പറഞ്ഞുകൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു രാജകുമാരനെ തന്നെ ചക്കിക്ക് ഗുരുവായൂരപ്പൻ കൊണ്ട് കൊടുത്തു. ഞങ്ങളുടെ ഒരുപാടുകാലത്തെ സ്വപ്നമാണ്.- ജയറാം പറഞ്ഞു.  
കൂർ​ഗിൽ വച്ചായിരുന്നു വിവാഹനിശ്ചയം നടന്നത്. പാലക്കാട് സ്വദേശിയ നവനീതാണ് മാളവികയുടെ വരൻ. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് വിവാഹം.

By admin

Leave a Reply

Your email address will not be published. Required fields are marked *