റിയാദ്- മണ്ണാർക്കാട് വട്ടപ്പറമ്പിൽ ജുനൈസിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സഹായം റിയാദ് കെ.എം.സി.സി വനിത വിംഗ് നേതാക്കൾ എൻ.ഷംസുദ്ദീൻ എം.എൽ.എക്ക് കൈമാറി. വനിത വിംഗ് സ്വരൂപിച്ച 2,35,000 രൂപയുടെ സഹായം വനിത വിംഗ് പ്രസിഡന്റ് റഹ് മത്ത് അഷ്‌റഫ് ആണ് എൻ.ഷംസുദ്ദീൻ എം.എൽ.എക്ക് കൈമാറിയത്.
റിയാദ് കെ.എം.സി.സി വനിത വിംഗിന്റെ ജീവകാരുണ്യ മേഖലയിലെ സേവനങ്ങൾ പ്രശംസനീയമാണെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു. പല സന്ദർഭങ്ങളിലും പാവപ്പെട്ടവരെ സഹായിക്കുവാൻ മുന്നോട്ട് വരുന്ന വനിത വിംഗിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് റിയാദിൽ നിറഞ്ഞു നിൽക്കുന്ന വനിത കെ.എം.സി.സിയുടെ ഇടപെടലുകൾ ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാൽപത്തിയഞ്ച് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വരുന്നത്. കുമരംപുത്തൂർ എടേരത്ത് നടന്ന ചടങ്ങിൽ കുടുംബത്തിന് വേണ്ടി ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടൻ എം.എൽ.എയിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.എം നൗഫൽ തങ്ങൾ, പഞ്ചായത്ത് അംഗം കെ.അജിത്ത്, കബീർ മണ്ണറോട്ടിൽ, ഇല്യാസ്, അബ്ബാസ് കൊടുവള്ളി, എം.എൻ കൃഷ്ണകുമാർ, ഹംസക്കുട്ടി, സെയ്ത് ഹാജി, ഹമീദ് അലവി വിയ്യനാടൻ, മോനു അക്കിപ്പാടം, ആഷിഖ് വറോടൻ, ബഷീർ, റാഫി മൈലംകോട്ടിൽ, ജാഫർ എന്നിവർ പങ്കെടുത്തു.
 
2024 January 7Saudititle_en: Riyadh KMCC Women’s Wing handed over bone marrow transplant assistance

By admin

Leave a Reply

Your email address will not be published. Required fields are marked *