ന്യൂദല്‍ഹി- പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ പ്രതിസന്ധി തുടരുന്നു. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രതിസന്ധിക്ക് പിന്നാലെ ബിഹാറിലും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയില്ല. കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാനാകില്ലെന്ന് ബിഹാറിലെ പ്രധാന കക്ഷിയായ ആര്‍ ജെ ഡി വ്യക്തമാക്കി. കോണ്‍ഗ്രസ്‌ന് അഞ്ച് സീറ്റുകള്‍ വരെ നല്‍കാമെന്നാണ് ആര്‍ ജെ ഡി വ്യക്തമാക്കുന്നത്. എന്നാല്‍,  കോണ്‍ഗ്രസ്  സംസ്ഥാന ഘടകം ഈ നിര്‍ദേശം തള്ളി. കനയ്യ കുമാറിന് ബെഗസരായ് മണ്ഡലം വേണമെന്ന കോണ്‍ഗ്രസ് ആവശ്യവും ആര്‍ജെഡി അംഗീകരിച്ചിട്ടില്ല.
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
ആളുമാറി മരണം; ഭാര്യ ജീവനൊടുക്കി ഒരാഴ്ചക്കുശേഷം യുവാവ് ശരിക്കും മരിച്ചു
കോണ്‍ഗ്രസിന്റെ ദേശീയ സഖ്യസമിതി ചെയര്‍മാന്‍ മുകുള്‍ വാസ്‌നിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 16 സീറ്റില്‍ മത്സരിക്കുമെന്ന് ആര്‍ജെഡി അറിയിച്ചു. കോണ്‍ഗ്രസ്സിന്  നാല് സീറ്റ് നല്‍കാമെന്ന നിര്‍ദേശം അഞ്ചായി കൂട്ടിയെങ്കിലും ബിഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സമ്മതം മൂളിയില്ല. തങ്ങള്‍ക്ക് ചുരുങ്ങിയത് എട്ട് സീറ്റെങ്കിലും വേണമെന്ന നിലപാടാണ് സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റേത്  അതേസമയം, അഞ്ച് സീറ്റെന്ന നിര്‍ദേശത്തോട് കോണ്‍ഗ്രസ് ദേശീയ സഖ്യസമിതിക്ക് അനുകൂല നിലപാടാണുള്ളത്. കോണ്‍ഗ്രസുമായി സീറ്റ് ചര്‍ച്ചക്കില്ലെന്നും 17 സീറ്റുകളില്‍ ജെഡിയു മത്സരിക്കുമെന്നുമാണ്  നിതീഷ് കുമാറിന്റെ നിലപാട്.
മറ്റ് സംസ്ഥാനങ്ങളിലെ സഖ്യ ചര്‍ച്ചകള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നാണ്് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ നീക്കു പോക്കുകള്‍ക്കായി ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് ദേശീയ സഖ്യസമിതി നാളെ ചര്‍ച്ച നടത്തും. അതേസമയം, പശ്ചിമ ബംഗാളില്‍ ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കുകയയാണ്. കോണ്‍ഗ്രസ്സിന് രണ്ട് സീറ്റുകളാണ് മമത ബാനര്‍ജി വെച്ച് നീട്ടിയിരിക്കുന്നത്.  ഇതില്‍ സംസ്ഥാന ഘടകം തൃപ്തരല്ല ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സിന് ഉടക്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 65 സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചു. ശേഷിക്കുന്ന പതിനഞ്ച് സീറ്റുകള്‍ കോണ്‍ഗ്രസ്സും മറ്റു കക്ഷികളും പങ്കിട്ടെടുക്കേണ്ടി വരും. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും സഖ്യം സാധ്യമാക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം എത്തിചേര്‍്ന്നിട്ടുണ്ട്. പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറാകാന്‍ സംസ്ഥാന ഘടകങ്ങള്‍ നിര്‍ദേശം നല്‍കി. ഇന്ന് പിസിസി നേതൃത്വങ്ങളുമായി കോണ്‍ഗ്രസ്സ് ദേശീയ സഖ്യസമിതി ചര്‍ച്ച നടത്തുന്നുണ്ട്. തുടര്‍ന്ന് അടുത്ത മൂന്ന് ദിവസം ഇന്ത്യ സഖ്യ നേതാക്കളുമായി സമിതി ചര്‍ച്ച നടത്തും. അതേസമയം, സഖ്യ ചര്‍ച്ചകള്‍ വേഗത്തില്‍ പൂര്‍്ത്തിയാക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ ഒറ്റക്ക് മത്സരിക്കുന്നതിലേക്ക് നീങ്ങുമെന്നും മറ്റ് കക്ഷികള്‍ കോണ്‍ഗ്രസ്സിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സീറ്റ് ചര്‍ച്ചകള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ യാത്രയിലേക്ക് കോണ്‍ഗ്രസിന്റെ സംവിധാനം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അമര്‍ഷമുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുിപ്പ് വേളയില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നീങ്ങിയതിലെ അതൃപ്തി നിതി്ഷ് കുമാര്‍ തുറന്ന് പറയുകയും ചെയ്തിരുന്നു. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ രാഹുലിന്റെ യാത്രക്ക് മുമ്പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ്സിന്റെ നീക്കം.
 
2024 January 7IndiaSeat Sharingoppositiontitle_en: Cong begins seat-sharing talks with INDIA bloc partners

By admin

Leave a Reply

Your email address will not be published. Required fields are marked *