(കരുനാഗപ്പള്ളി) കൊല്ലം – അവധിക്കു നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മൈനാഗപ്പള്ളി സ്വദേശി ഷമീറാ(35)ണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്.  വ്യാഴാഴ്ച സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെ ഷമീറിന്റെ ബൈക്കിനു പിറകിൽ മറ്റൊരു ബൈക്കിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് പരുക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
 പത്തുവർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഷമീർ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. പുതിയ വീട്ടിലെ താമസത്തിനുശേഷം റിയാദിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെയാണ് അപകടം. പിതാവ്: ബഷീർ, മാതാവ്: സബൂറ, ഭാര്യ: റഹീന, മക്കൾ: ആമിന, അമാൻ.
 
2024 January 7KeralaExpatriate youth diedBike Accidenttitle_en: Expatriate youth died in a bike accident

By admin

Leave a Reply

Your email address will not be published. Required fields are marked *