റിയാദ്- കേരള മുസ് ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആചരിച്ചു വരുന്ന ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ കാമ്പയിന്റെ ഭാഗമായി ഇന്റർനാഷണൽ നേതാക്കളുടെ സ്‌നേഹസഞ്ചാരം ‘ഇസ്തിഖ്ബാലിയക്ക്’ റിയാദിൽ ഉജ്വല സ്വീകരണം നൽകി. ഐ.സി.എഫ് ഇന്റർനാഷണൽ വിദ്യാഭ്യാസ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ശരീഫ് കാരശ്ശേരി ഉദ്ഘാടനം  ചെയ്തു.
2023 ഡിസംബർ മുതൽ 2024 ഡിസംബർ വരെ ഐ.സി.എഫ് ഇന്റർനാഷണൽ മാനവ വികസന വർഷമായി ആചരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി മത, സാമൂഹ്യ, സാംസ്‌കാരിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ പ്രവാസികൾക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. വിശുദ്ധ മദീനയിൽ നിന്ന് ആരംഭിച്ച സ്‌നേഹസഞ്ചാരം സൗദിയിലെ നിരവധി കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് റിയാദിൽ  എത്തിച്ചേർന്നത്.
പ്രവാസികൾക്കിടയിൽ ഏറ്റവുമധികം വ്യാപിച്ചു കൊണ്ടിരിക്കുന്ന ജീവിത ശൈലീ രോഗങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി ഹെൽത്തോറിയം എല്ലാ ഘടകങ്ങളിലും സജീവമായി നടന്നു വരുന്നു. പ്രവാസികൾ മറ്റേതിനേക്കാളും സ്വയം ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകണമെന്നും രോഗം വന്ന ശേഷം ചികിത്സിക്കുകയല്ല, രോഗം വരാതിരിക്കാനുള്ള പരിശീലനമാണ് ആർജിക്കേണ്ടതെന്നും ഐ.സി.എഫ് ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ അബ്ദുൽ അസീസ് സഖാഫി ഉദ്‌ബോധിപ്പിച്ചു.
ഐ.സി.എഫ് നേതാക്കളായ ഹബീബ് കോയ തങ്ങൾ, ശരീഫ് കാരശ്ശേരി, സലീം പാലച്ചിറ, സുബൈർ സഖാഫി എന്നിവർക്ക് പുറമെ ഐ.സി.എഫ് സൗദി നാഷണൽ നേതാക്കളായ നിസാർ കാട്ടിൽ, ബഷീർ ഉള്ളണം, ഉമർ പന്നിയൂർ എന്നിവരും സെൻട്രൽ പ്രൊവിൻസ് നേതാക്കളായ അബ്ദുൽ നാസർ അഹ്‌സനി, ഹുസൈനലി കടലുണ്ടി, അഷ്‌റഫ് ഓച്ചിറ, അബ്ദുൽ സലാം പാമ്പുരുത്തി, സൈനുദ്ധീൻ കുനിയിൽ, ശറഫുദ്ധീൻ നിസാമി, ഷുക്കൂർ മടക്കര എന്നിവരും സ്‌നേഹ സഞ്ചാരത്തെ  അനുഗമിച്ചിരുന്നു.
അബ്ദുറഷീദ് ബാഖവിയുടെ പ്രാർഥനയോടെ ആരംഭിച്ച സ്വീകരണ സമ്മേളനത്തിൽ ഐ.സി.എഫ് റിയാദ് സെൻട്രൽ പ്രസിഡന്റ് മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ അധ്യക്ഷത  വഹിച്ചു. 
ഐ.സി.എഫ് ഇന്റർനാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ്  ഹബീബ് അൽ ബുഖാരി, ഐ.സി.എഫ് പ്രസിഡന്റ് സുബൈർ സഖാഫി എന്നിവർ പ്രസംഗിച്ചു. മാസ്റ്റർ മൈൻഡ് നാഷണൽ തല  ജേതാക്കളായ അമീൻ മൻസൂർ, അൽ സഹ്‌റ അബ്ദുസ്സമദ്, മുഹമ്മദ് ഫഹീം ഹാരിസ്, ഫഹ് മ പി.കെ എന്നിവർക്ക്  പരിപാടിയിൽ വെച്ച് നിസാർ കാട്ടിൽ, അബ്ദുൽ നാസർ അഹ്‌സനി, മുജീബ് ഉള്ളണം എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.എഫ് റിയാദ് സെൻട്രൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ സ്വാഗതവും അസീസ് മാസ്റ്റർ പാലൂർ നന്ദിയും പറഞ്ഞു.
 
2024 January 7Saudititle_en: A warm welcome in Riyadh for the ICF sneha sancharam

By admin

Leave a Reply

Your email address will not be published. Required fields are marked *