പതിനഞ്ചാം വയസ് മുതല്‍ 21മത്തെ വയസുവരെയുള്ള പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഷക്കീല. തമിഴ് സൂപ്പര്‍താരം അജിത്തിന്റെ ഭാര്യയും മുന്‍ നടിയുമായ ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ആയിരുന്നു ഷക്കീലയുടെ ആ കാമുകന്‍.ഐ ലവ് യു എന്നൊക്കെ പറഞ്ഞ് താന്‍ പ്രണയചിച്ചത് രണ്ടാമത്തെ പ്രണയ ബന്ധത്തിലാണ്. ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡര്‍ഡുമായുള്ള പ്രണയമായിരുന്നു അത്. ഞങ്ങള്‍ അയല്‍ക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. പതിനഞ്ച് പതിനാറ് വയസ്സ് പ്രായമേ കാണൂ. പ്ലേ സ്‌റ്റേഷന്‍ എന്ന ഗെയിം കളിക്കാന്‍ കൂട്ടിന് എപ്പോഴും റിച്ചാര്‍ഡിനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്.
അത് പിന്നീട് പ്രണയമായി. 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാര്‍ഡ് സിനിമകള്‍ കമ്മിറ്റ് ചെയ്യാന്‍ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്‌നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങള്‍ വേര്‍പിരിഞ്ഞു പോകുകയായിരുന്നു. ആ പ്രണയം എന്തിന് വിട്ടു കളഞ്ഞു എന്ന് തോന്നാറുണ്ട്. സംസാരിക്കാമായിരുന്നു എന്ന് തോന്നും. ഓര്‍ത്ത് ഇപ്പോഴും എനിക്കൊരു ഫീല്‍ തോന്നാറുണ്ട്.
പക്ഷെ റിച്ചാര്‍ഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ വിളിക്കാറും സംസാരിക്കാറുമൊക്കെയുണ്ടെന്നും ഷക്കീല പറയുന്നു. നിലവില്‍ ഇപ്പോള്‍ എനിക്കൊരു പ്രണയമുണ്ട്. പക്ഷെ അദ്ദേഹം ഉടനെ വിവാഹിതനാകും, വധു ഞാനല്ല. അദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പറയാന്‍ താത്പര്യപ്പെടുന്നില്ലെന്നും ഷക്കീല അഭിമുഖത്തില്‍ പറയുന്നുണ്ട്.
അദ്ദേഹത്തിന്റെ കുടുംബത്തിലെ സാഹചര്യം കാരണം അദ്ദേഹത്തിന് കല്യാണം കഴിച്ചേ മതിയാവൂ. ഞാന്‍ മുസ്ലീമും അദ്ദേഹം ഹിന്ദുവുമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ വരുമെന്ന് എനിക്കറിയാം. അതിനാല്‍ കല്യാണം കഴിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ചെയ്‌തോ എന്ന് ഞാന്‍ പറഞ്ഞു. നമുക്കിഷ്ടപ്പെട്ട ആളെ കഷ്ടപ്പെടുത്തരുത്. ഇഷ്ടപ്പെട്ട ആള്‍ സന്തോഷമായിരിക്കാന്‍ വേണ്ടതാണ് ചെയ്യേണ്ടത് എന്നും ഷക്കീല പറയുന്നു.