1199  ധനു 22വിശാഖം / ഏകാദശി2024, ജനുവരി 7, ഞായർ
ഇന്ന്;

അന്താരാഷ്ട്ര പ്രോഗ്രാമർമാരുടെ ദിനം !     [International programmes day ; നമ്മുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നതിന് പ്രോഗ്രാമർമാർ വരുത്തുന്ന നല്ല മാറ്റങ്ങളെ അന്താരാഷ്ട്ര പ്രോഗ്രാമർമാരുടെ ദിനം ആഘോഷിക്കുന്നു. ഇത് സാധാരണയായി ജനുവരി 7 നാണ് നടത്തപ്പെടുന്നത്, എന്നാൽ അധിവർഷങ്ങളിൽ സെപ്റ്റംബർ 13 ന് അല്ലെങ്കിൽ സെപ്റ്റംബർ 12 ന് ഇത് ജനപ്രിയമായി ആഘോഷിക്കപ്പെടുന്നു]

* ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ![Golden Globe Awards ; എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഞായറാഴ്ച ബെവർലി ഹിൽട്ടൺ ഹോട്ടലിൽ 81-ാമത് വാർഷിക ഗോൾഡൻ ഗ്ലോബിനായി താരങ്ങൾ ഒത്തുകൂടും.  സിനിമയിലെയും ടെലിവിഷനിലെയും മികച്ച പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ഹാസ്യനടൻ ജോ കോയ് നിർവഹിക്കും]
* Orthodox Christmas Day ![പൌരസ്ത്യ ഓർത്തോഡോക്സ് സഭയും, ഓറിയൻറ്റൽ ഓർത്തോഡോക്സ് സഭകൾ റഷ്യ, ഉക്രേനിയ തുടങ്ങിയ രാജ്യങ്ങളിൽ  ക്രിസ്തുമസ് ആഘോഷിക്കുന്നു. ഓർത്തഡോക്സ് ക്രിസ്ത്യാനികൾ യേശുക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നത് വ്യത്യസ്ത  രാജ്യങ്ങളിൽ വ്യത്യസ്ഥ ദിവസങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളോടെയാണ്. ]
* പഴയ പാറ ദിനം !/  Old Rock Day ![ കാലാതീതമായ  ഈ നിധികൾ ഉപയോഗിച്ച് ഭൂമിയുടെ സൗന്ദര്യവും ചരിത്രവും കണ്ടെത്തൂ, അത് ഭൂതകാലത്തിലേക്ക് ഒരു കാഴ്ചയും പ്രകൃതി ലോകവുമായുള്ള ബന്ധവും നൽകുന്നു.]
* ഹാർലെം ഗ്ലോബ്‌ട്രോട്ടർ ദിനം ![Harlem Globetrotter Day ;  ജനുവരി 7 ന് അബെ സാപ്പർസ്റ്റൈനാണ് ഹാർലെം ഗ്ലോബ്‌ട്രോട്ടേഴ്‌സ് സ്ഥാപിച്ചത്.  യഥാർത്ഥത്തിൽ സവോയ് ബിഗ് ഫൈവ് എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ആഫ്രിക്കൻ അമേരിക്കൻ കളിക്കാരുടെ ടീം ഇതുവരെ ഗെയിമിൽ പ്രവേശിച്ചതിൽ ഏറ്റവും പ്രശസ്തരായ ടീം ആയിരുന്നു. അവർ  കോർട്ടിലെ കോമാളിത്തരങ്ങൾക്ക് പേരുകേട്ടവരായിരുന്നു. 1940-ൽ വേൾഡ് പ്രൊഫഷണൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ വിജയിച്ച ഈ ആൺകുട്ടികൾ വിസ്മയിപ്പിക്കുന്ന തീപ്പൊരികളും ആയിരുന്നു, കൂടാതെ ബാസ്‌ക്കറ്റ്‌ബോൾ തന്ത്രങ്ങൾ മെനയാനും ഷോട്ടുകൾ ഉണ്ടാക്കാനും അവർ ഇഷ്ടപ്പെട്ടു.]

ഐ ആം നോട്ട് ഗോയിംഗ് ടു ടേക്ക് ഇറ്റ് എനിമോർ ഡേ![I’m Not Going To Take It Anymore Day ; തല ഉയർത്തി നിൽക്കുക, തെറ്റ് അംഗീകരിക്കാൻ വിസമ്മതിക്കുക, ശരിക്ക് വേണ്ടി പ്രേരിപ്പിക്കുക;  അത് എല്ലാവർക്കുമായി കാര്യങ്ങൾ ന്യായീകരിക്കുന്നതിനാണ്.]

* കംമ്പോഡിയ: മനുഷ്യക്കുരുതിയിൽ   നിന്നും വിജയ ദിനം!* അർമേനിയ: മരിച്ചവരുടെ ഓർമ്മ ദിനം!* ഇറ്റലി: ത്രിവർണ്ണ ദിനം!* ലൈബീരിയ: അഗ്രഗാമി ദിനം!* USA ;* ദേശീയ ടെമ്പൂര ദിനം  ![National Tempura Day ; മത്സ്യം, കക്കയിറച്ചി, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവയിൽ വറുത്ത ഒരു ജാപ്പനീസ് വിഭവം. ജാപ്പനീസ് രീതിയിൽ സമുദ്രോത്പന്നമോ പച്ചക്കറിയോ മാവിൽ മുക്കി വറുത്തതും ഉൾപ്പെടുന്നു. ]
* National Pass Gas Day ![ വയറ്റിലെ വായു പുറംതള്ളുക (പൊറി /ഊച്ചു വിടുക എന്ന് മലയാളം)ഇത് മാന്യമായ വിഷയമല്ലെങ്കിലും, എല്ലാവരും അത് ചെയ്യുന്നു – ആർക്കും സംഭവിക്കാവുന്ന ഒരു സ്വാഭാവിക ശാരീരിക പ്രവർത്തനം! ഓരോ മനുഷ്യനും  അത് ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് ചെയ്യുന്നു-പാസിംഗ് ഗ്യാസ്!  നവജാത ശിശുവിൻറെ ഘട്ടം മുതൽ വാർദ്ധക്യം വരെ നീങ്ങുമ്പോൾ, മനുഷ്യചരിത്രത്തിലുടനീളം ആളുകൾ ഗ്യാസ് വിട്ടിരുന്നു.]
* ദേശീയ ബോബിൾഹെഡ് ദിനം  ![National Bobblehead Day ; രസകരവും കാരിക്കേച്ചർ ചെയ്ത ചാരുതയും കൊണ്ട് ഏത് ഷെൽഫും ഡെസ്‌കും തൽക്ഷണം കൂടുതൽ രസകരമാക്കുന്ന, വലിയ വലിപ്പമുള്ള തല കുലുക്കുന്ന ശേഖരണങ്ങൾ.]
.         ഇന്നത്തെ മൊഴിമുത്ത്*********** ”ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഒരുനിമിഷനേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.”

.  [ -ഹോർഹെ ലൂയിസ് ബോർഹേസ് ]
 (കവിയും കഥാകാരനും ഉപന്യാസ കാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ).     ***********          ഇന്ത്യയിലെ പ്രശസ്തയായ നോവലിസ്റ്റും കോളമിസ്റ്റുമായ  ശോഭ ഡേയുടെയും (1948),
‘അരയന്നങ്ങളുടെ വീട് ‘ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ കേരള സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം  നേടിയ തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയുടേയും (1970),
തിരുവനന്തപുരത്തെ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയും ഡയറക്ടറും നൃത്താദ്ധ്യാപികയും മോഹിനിയാട്ടത്തിന്റെ വക്താവുമായ  കലാമണ്ഡലം വിമല മേനോന്റെയും (1943),
1980 മുതല്‍ ചലച്ചിത്ര രംഗത്ത് (മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും) സജീവമായിട്ടുള്ള പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ഭാഗ്യരാജിന്റേയും (1953),
ഇന്ത്യയിലെ ആദ്യത്തെ സ്റ്റാൻഡ്-അപ്പ്, കോമിക്, ഹാസ്യനടന്മാരിൽ ഒരാളും, ദുൽഹെ രാജ, ബാദ്ഷാ, മേള തുടങ്ങിയ 300-ലധികം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച ജോണി ലിവറിന്റെയും (1957),
ബോളിവുഡ് ഹിന്ദി സിനിമാ രം‌ഗത്തെ ഒരു മികച്ച നടിയും മോഡലുമായ   ബിപാഷ ബസുവിന്റെയും(1979),
ബോളിവുഡ് ചലച്ചിത്ര രംഗത്തെ  നടിയും മോഡലുമായ കോയന മിത്രയുടെയും (1979),
പ്രശസ്ത ജാപ്പനീസ് ഗായകനും, സംഗീത സംവിധായകനും, നടനും ആയ ഇചിരോ മിസുകിയുടെയും (1948),
അക്കാദമി അവാർഡ്  ജേതാവായ   അമേരിക്കൻ അഭിനേതാവായ നിക്കോളസ് കേജിന്റെയും (1964),
ദി ഹർട്ട് ലോക്കറിൽ അഭിനയിച്ചതിനും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിൽ ഹോക്കിയായി അഭിനയിച്ചതിനും അറിയപ്പെടുന്ന അമേരിക്കൻ നടനും ഓസ്കാർ അവാർഡ് ജേതാവുമായ ജെറമി റെന്നറിന്റെയും(1971),
ഇംഗ്ലീഷ് ക്ലബ്ബ് ചെൽസി, ബെൽജിയം ദേശീയ ഫുട്ബോൾ ടീം എന്നിവയ്ക്ക് വേണ്ടി കളിക്കുന്ന ഏഡൻ മൈക്കൾ ഹസാർഡിന്റെയും (1991),

ഏറ്റവും കൂടുതൽ ഫോർമുല വൺ വിജയങ്ങളും ലോക ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും നേടിയ ഇംഗ്ലീഷ് റേസ് കാർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണിന്റെയും ( 1985) ജന്മദിനം.!
ഇന്നത്തെ സ്മരണ !!!***********മുഫ്തി മുഹമ്മദ് സയീദ് മ. (1936-2016)ഇഗ്നസി ലുക്കാസിവിച്ച്സി മ. (1822-1882)നിക്കോള ടെസ്‌ല മ. (1856-1943)ഹിരോഹിതോ ചക്രവർത്തി മ.(1901-1989)റോഡ്‌ ടെയ്‌ലർ മ. (1930-2015)കാബു മ. (1938-2015)ജോർജ് വൊളിൻസ്കി മ.(1934-2015)സ്റ്റെഫാൻ ചാർബോണർ മ. (1967- 2015)
കണ്ണൂർ രാജൻ ജ. (1937- 1995)ജാനകി ദേവി ബജാജ് ജ. (1893- 1979)ഇർഫാൻ ഖാൻ, ജ (1962 – 2020)പോപ്പ് ഗ്രിഗറി പതിമൂന്നാമൻ ജ ( 1502 –1585)പോൾ ഡ്യൂസ്സെൻ, ജ.(1845 -1919)പോൾ കെറസ്, ജ.(1916 -1975)ജെറി മാൽക്കം ഡ്യൂറൽ,ജ.(1925-1995)
ചരിത്രത്തിൽ ഇന്ന്…***********1610 –  ഗലീലിയോ മൂൺസ്  എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ  നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
1738 – ഭോപ്പാൽ യുദ്ധത്തിലെ മറാഠാ വിജയത്തെത്തുടർന്ന് പേഷ്വാ ബാജിറാവുവും ജയ് സിംഗ് രണ്ടാമനും സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചു
1782 – ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
1785 – ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് പ്രഥമ യാത്ര ചെയ്യുകയുണ്ടായി
1903 – അരുവിപ്പുറം ക്ഷേത്ര യോഗം പ്രസിഡണ്ട് കുമാരനാശാൻ പ്രഥമ സെക്രട്ടറിയായി എസ് എൻ ഡി .പി. യോഗം നിലവിൽ വന്നു.
1927 – ലണ്ടൻ-ന്യൂയോർക്ക് (അറ്റ്ലാന്റിക്കിന് കുറുകെ) ആദ്യ ടെലഫോൺ സർവീസ്. 3 മിനിറ്റിന് ഇന്നത്തെ നിരക്ക് 550 യു.എസ് ഡോളർ.
1931 – 10 വയസ്സുകാരി കൗമുദി എന്ന ബാലിക (പിന്നിട് കണ്ണൂർ കാടാച്ചിറ സ്വദേശി കൗമുദി ടീച്ചർ) ഹരിജനോദ്ധാരണ ഫണ്ട് സ്വീകരിക്കാൻ വടകരയിൽ എത്തിയ മഹാത്മജിക്ക് തന്റെ സ്വർണാഭരണങ്ങൾ ഊരി നൽകി ചരിത്രത്തിന്റെ ഭാഗമായി. ഗാന്ധിജി ഈ സംഭവം തന്റെ ഹരിജൻ വാരികയിൽ ‘കൗമുദി കാ ത്യാഗ്’ എന്ന പേരിൽ പ്രസിദ്ധീകിക്കുകയുണ്ടായി.
1950 – നവയുഗം വാരിക തുടങ്ങി.

1953 – അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
1955 – അമേരിക്കൻ കോൺട്രാൾട്ടോ മരിയൻ ആൻഡേഴ്സൺ ന്യൂയോർക്ക് മെട്രോപൊളിറ്റൻ ഓപ്പറയ്ക്കൊപ്പം അവതരിപ്പിക്കുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരനായി
1959 – അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
1968 – ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നേടുന്നതിനായി നാസ വിക്ഷേപിച്ച അമേരിക്കൻ ബഹിരാകാശ പേടകം, സർവേയർ 
1979 – വിയറ്റ്നാമീസ് സൈന്യം കംബോഡിയൻ തലസ്ഥാനമായ നോം പെൻ കീഴടക്കുകയും ഖമർ റൂജിലെ സ്വേച്ഛാധിപതി പോൾ പോട്ടിനെ താഴെയിറക്കുകയും ചെയ്തു
1987 – ഇന്ത്യൻ ക്രിക്കറ്ററും ഇതിഹാസ ഓൾറൗണ്ടറുമായ കപിൽ ദേവ് 28-ാം വയസ്സിൽ തന്റെ 300-ാം ടെസ്റ്റ് വിക്കറ്റ് നേടി, അങ്ങനെ ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി
1999 – മോണിക്ക ലെവിൻസ്കിയുമായുള്ള ബന്ധം മറച്ചു വെക്കാനുള്ള ശ്രമത്തിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇംപീച്ച്മെന്റ് വിചാരണ സെനറ്റിൽ ആരംഭിച്ചു.
2005 – ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
2011 – കോളിൻ ഫിർത്ത്, ജെഫ്രി റഷ്, ഹെലീന ബോൺഹാം കാർട്ടർ എന്നിവർ അഭിനയിച്ച ദി കിംഗ്സ് സ്പീച്ച് മികച്ച ചിത്രത്തിനുള്ള ഓസ്കാർ നേടിയ ചിത്രം യു.കെയിൽ പുറത്തിറങ്ങി
2012 – ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു
2013 – ബാഴ്‌സലോണയുടെയും അർജന്റീനയുടെയും ഫോർവേഡ് ലയണൽ മെസ്സി തുടർച്ചയായ നാലാം തവണയും ഫിഫ ‘ബാലൺ ഡി ഓർ’ അവാർഡ് നേടിയതിന് ശേഷം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനായി പ്രഖ്യാപിക്കപ്പെട്ടു.
2015 – മുഹമ്മദ് നബിയെ അപകീർത്തിപ്പെടുന്ന കാർട്ടൂൺ പ്രസിദ്ധികരിച്ചു എന്ന ആരോപണം ഉന്നയിച്ച് ഫ്രഞ്ച് ഹാസ്യ വാരികയായ ചാർലി ഹെബ്ദോയുടെ ഓഫിസിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
2015 – യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു
2021 – അമേരിക്കൻ ബിസിനസ് ടൈക്കൂൺ ഇലോൺ മസ്‌ക് 186 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും ധനികനായി.**************ഇന്ന്; രാജീവ് ഗാന്ധിയുടെ മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായും,  വി.പി. സിങ്ങിന്റെ  മന്ത്രിസഭയിൽ  ആഭ്യന്തരമന്ത്രിയായും  സേവനമനുഷ്ടിച്ച ജമ്മു കാശ്മീരിലെ  ആറാമത്തെ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജമ്മു കാശ്മീർ പി.ഡി.പി.) യുടെ സ്ഥാപകനും ആയിരുന്ന   മുഫ്തി മുഹമ്മദ് സയീദിനെയും (1936 ജനുവരി 12 – 2016 ജനുവരി 7),

ആദ്യത്തെ ആധുനിക എണ്ണ ശുദ്ധീകരണശാല നിർമ്മിക്കുകയും മണ്ണെണ്ണ വിളക്ക് കണ്ടുപിടിക്കുകയും ചെയ്ത പോളിഷ് എഞ്ചിനീയറും വ്യവസായിയും കണ്ടുപിടുത്തക്കാരനുമായ ഇഗ്നസി ലുക്കാസിവിച്ച്സിനേയും (8 മാർച്ച് 1822 – 7 ജനുവരി 1882)
കറങ്ങുന്ന കാന്തിക ക്ഷേത്രമുപയോഗിക്കുന്ന ഉപകരണങ്ങൾ, ഇൻഡക്ഷൻ മോട്ടോർ, റോട്ടറി ട്രാൻസ്ഫോർമറുകൾ, ഉന്നത ആവൃത്തി ആൾട്ടർനേറ്ററുകൾ, ടെസ്‌ല കോയിൽ, വൈദ്യുത ആന്ദോളനങ്ങളുടെ ആയതി വർദ്ധിപ്പിക്കാനുള്ള മറ്റുപകരണങ്ങൾ, പ്രത്യാവർത്തിധാരാ വൈദ്യുതിയെ വലിയ ദൂരങ്ങളിലൂടെ കടത്തിക്കൊണ്ടു പോകാനുള്ള വ്യവസ്ഥ, വയർലെസ് വാർത്താവിനിമയത്തിനുള്ള ഉപകരണം (റേഡിയോ കണ്ടുപിടിക്കുന്നതിനു മുമ്പ്), റേഡിയോ ആവൃത്തി ആന്ദോളകങ്ങൾ AND ലോജിക്ക് ഗേറ്റ്, ഇലക്ട്രോതെറാപ്പി – ടെസ്‌ലാ വൈദ്യുതി കമ്പികളില്ലാതെ വിദ്യുത് പ്രസരണത്തിനുള്ള ഉപകരണം തുടങ്ങിയ വൈദ്യുതിയുമായി ബന്ധപ്പെട്ട വളരെ യേറെ പ്രധാന കണ്ടുപിടിത്തങ്ങൾ നടത്തുകയും പ്രത്യാവർത്തിധാരാ വൈദ്യുതി ഉപകരണങ്ങൾക്ക് അടിസ്ഥാനമായ  ഗവേഷണങ്ങൾ നടത്തുകയും,  എ.സി. മോട്ടോർ കണ്ടുപിടിച്ച് രണ്ടാം വ്യാവസായിക വിപ്ലവത്തിന്‌ വഴിതെളിക്കുകയും ചെയ്ത ക്രൊയേഷ്യൻ-അമേരിക്കൻ എഞ്ചിനിയറും  വൈദ്യുതിയുടെ വ്യാവസായിക ഉപയോഗത്തിന്‌ പ്രധാന സംഭാവനകൾ നൽകുകയും ചെയ്ത നിക്കോള ടെസ്‌ലയെയും (1856 ജൂലൈ 10-1943 ജനുവരി 7 ),
തന്റെ മരണം വരെ 63 കൊല്ലം ജപ്പാനെ നയിച്ച   124-ം ചക്രവർത്തിയായിരുന്ന ഹിരോഹിതോയെയും(ഏപ്രിൽ 29, 1901 – ജനുവരി 7, 1989),
ദ് ടൈം മെഷീൻ,സെവൻ സീസ് റ്റൊ കലൈസ്,സൻഡേ ഇൻ ന്യൂയോർക്ക്, യങ്ങ് കസ്സിഡി,ഡാർക്ക് ഓഫ് തെ സൺ,ദ് ലിക്വഡേറ്റർ, ഡാർക്കർ ദാൻ അംബർദ് ട്രെയിൻ റോബേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച്  ഹോളിവുഡ്‌ കീഴടക്കിയ ഓസ്ട്രേലിയൻ നടൻ റോഡ്‌ ടെയ്‌ലറിനെയും (11ജനുവരി 1930- 7 ജനുവരി 2015).
പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ്   ‘കാബു’ എന്നറിയപ്പെട്ടിരുന്ന ഴാങ് കാബട്ടിനെയും (13 ജനുവരി 1938 – 7 ജനുവരി 2015),
പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട ഫ്രഞ്ച് കാർട്ടൂണിസ്റ്റ് ഫ്രഞ്ച് കാർട്ടൂണിസ്റ്റായിരുന്നു ജോർജ് വൊളിൻസ്കിയെയും (28 ജൂൺ 1934 – 7 ജനുവരി 2015),
പ്രമുഖ ഹാസ്യ വാരികയായ ചാർലി ഹെബ്‌ദോയുടെ ഓഫീസിൽ 2015 ജനുവരിയിൽ നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ട  ചാർബ് എന്നറിയപ്പെട്ടിരുന്ന സ്റ്റെഫാൻ ചാർബോണറിനെയും(21 ഓഗസ്റ്റ് 1967 – 7 ജനുവരി 2015),
പാടം പൂത്ത കാലം ,  ഈറൻ മേഘം, ദുരെക്കിഴക്കുദിയ്ക്കും,ദേവീക്ഷേത്രനടയിൽ തുടങ്ങിയ   ഗൃഹാതുരത്വം ഉണർത്തുന്ന ഒരുപിടി ഗാനങ്ങൾ മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് സംഭാവന ചെയ്ത  സംഗീത സം‌വിധായകന്‍  കണ്ണൂർ രാജനെയും (1937 ജനുവരി 7- 1995 ഏപ്രിൽ 27),
ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകനായ  ജമ്നാലാൽ ബജാജിന്റെ ഭാര്യയും  ഇന്ത്യൻ സ്വാതന്ത്യസമരസേനാനിയും,വനിതാവകാശപ്രവർത്തകയും ഹരിജനങ്ങളുടെ ഉന്നതിക്കായി പോരാടുകയും, മഹാത്മാഗാന്ധിയുടെ അനുയായിയും അദ്ദേഹത്തെപ്പോലെ ഖാദി വസ്ത്രങ്ങൾ സ്വയം നെയ്തെടുക്കുകയും, ഇന്ത്യയ്ക്കു  സ്വാതന്ത്ര്യം  ലഭിച്ചതിനുശേഷം ആചാര്യ വിനോബാ ഭാവേയുമൊത്ത്    ഭൂദാന പ്രസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്ത പദ്മവിഭൂഷൺ  ജാനകി ദേവി ബജാജിനെയും(1893 ജനുവരി 7 – 1979 മേയ് 21),

ഒട്ടനവധി ബോളിവുഡ് ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചില ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുകയും  പാൻസിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടുകയും ചെയ്ത,  കാൻസർ മൂലം മരിച്ചു പോയ   ഇർഫാൻ ഖാനെയും (ജനുവരി 7,1962 – 29 ഏപ്രിൽ  2020)
ഗ്രിഗോറിയൻ കലണ്ടർ അവതരിപ്പിച്ച , കത്തോലിക്ക സഭയുടെ തലവനും പാപ്പൽ സ്‌റ്റേറ്റുകളുടെ ഭരണാധികാരിയുമായിരുന്ന ഉഗോ ബോൺകോംപാഗ്നി എന്ന പോപ്പ് ഗ്രിഗറി പതിമൂന്നാമനെയും (7 ജനുവരി 1502 -10 ഏപ്രിൽ 1585),
ഭാരതീയ  തത്ത്വശാസ്ത്രത്തെ ക്കുറിച്ചും,  പാശ്ചാത്യ തത്വചിന്തയെ ക്കുറിച്ചും ആറ് ഭാഗങ്ങളുള്ള രണ്ട് വാല്യങ്ങളായി  യൂണിവേഴ്സൽ ഹിസ്റ്ററി ഒഫ് ഫിലോസഫി എന്ന കൃതി  രചിച്ച  ജർമൻ  തത്ത്വ ചിന്തകനും ഭാഷാശാസ്ത്രജ്ഞനുമായിരുന്ന   പോൾ ഡ്യൂസ്സെനെയും  (1845 ജനുവരി 7 – 1919 ജൂലൈ 6),
1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളും ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിയുകയും ചെയ്ത   ചെസ്സിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആയ പോൾ കെറസിനെയും ( ജനുവരി 7, 1916 –ജൂൺ 5, 1975)
ലോകത്തിലെ ഏറ്റവും പ്രസിദ്ധരായ ജന്തുശാസ്ത്രജ്ഞരിൽ ഒരാളും തന്റെ അനുഭവങ്ങളും, നിരീക്ഷണങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം മനോഹരമായ ഭാഷയിൽ എഴുതിവച്ചതുമൂലം സാധാരണക്കാരനെ കൂടി ജൈവസംരക്ഷണത്തിലേക്കു നയിക്കാൻ  കഴിഞ്ഞ ജെറാൾഡ് മാൽക്കം ഡ്യൂറലിനെയും  (1925 ജനുവരി 7- 1995 ജനുവരി 30) ഓർമ്മിക്കാം.!
‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘

By admin

Leave a Reply

Your email address will not be published. Required fields are marked *