ഇടുക്കി: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷയൊരുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ നടത്തിയ പീരുമേട് ഡിവൈഎസ്പി ഓഫീസ് ഉപരോധം വിജയം.
കുട്ടിയുടെ പിതാവിനുനേരേ ആക്രമണമുണ്ടായതിനെ തുടർന്ന് ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിലാണ് ഉപരോധം സംഘടിപ്പിച്ചത്.
കുടുംബത്തിന് പൂർണ സംരക്ഷണം പോലീസ് ഉറപ്പുനൽകിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. പോലീസ് വിഷയത്തെ ഗൗരവമായി കാണുന്നില്ല. കടുംബത്തിന് സംരക്ഷണം ലഭിക്കുന്നതുവരേ സമരം തുടരാൻ പ്രതിപക്ഷനേതാവ് നിർദേശിച്ചിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.
തുടർന്ന് എംപി അടക്കമുള്ള നേതാക്കൾ പോലീസുമായി നടത്തിയ ചർച്ചയിൽ സുരക്ഷ പോലീസ് ഏറ്റെടുക്കുമെന്ന് ഉറപ്പു നൽകിയശേഷമാണ് രണ്ടര മണിക്കൂർ നീണ്ട സമരം കോണ്‍ഗ്രസ് അവസാനിപ്പിച്ചത്.