മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ കുടുംബാംഗങ്ങളുടെ പേരിൽ മഹാരാഷ്‌ട്രയിലെ രത്നഗിരിയിലുള്ള രണ്ടു കൃഷിസ്ഥലങ്ങൾ ലേലം ചെയ്തു. ഖേഡ് താലൂക്കിലെ മുംബ്കെയിലുള്ള നാല് ആസ്തികളാണ് ലേലത്തിനു വച്ചത്. എന്നാൽ, ഇതിൽ രണ്ടെണ്ണം ലേലം കൊള്ളാൻ ആരുമെത്തിയില്ല. 170.98 ചതുരശ്ര മീറ്ററും 1730 ചതുരശ്ര മീറ്ററും വിസ്തൃതിയുള്ള രണ്ടു കൃഷിഭൂമികൾക്ക് യഥാക്രമം 2.01 കോടി രൂപയും 3.28 ലക്ഷം രൂപയും വില ലഭിച്ചു. ലേലത്തിൽ വിജയിച്ച ആളുടെ പേര് സുരക്ഷാ കാരണങ്ങളാൽ പുറത്തുവിട്ടിട്ടില്ല. സ്മഗളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് […]