നീലഗിരി: തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന മൂന്നുവയസ്സുകാരി നാൻസിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.
ഇന്ന് വൈകുന്നേരം ആയിരുന്നു സംഭവം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സമീപകാലത്തുതന്നെ വയനാട്ടിലും കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേരാണ്.