ഡല്‍ഹി: ഡാക്ക് (ഡല്‍ഹി അസോസിയേഷൻ  ഓഫ് കേരളൈറ്റ്സ്) ന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം ജനുവരി 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ മുനീർകയിലെ ഹോട് വിങ്‌സ് റെസ്റ്റോറന്റ്  & ബാംബൂ ഹട്ടിൽ വച്ച് നടക്കും. 
ഷാജി മോൻ ജെ (ഡപ്യൂട്ടി സെക്രട്ടറി & എന്‍ആര്‍കെ ഡവലപ്മെന്‍റ് ഓഫീസര്‍) മുഖ്യ അതിഥി ആയിരിക്കും. പരിപാടിയുടെ ഭാഗമായി കുക്കറി ഷോ, സ്പോട് ഗെയിംസ്, തീറ്റ മത്സരം, സ്റ്റേജ് കലാപരിപാടികൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. 
സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ ഒന്നായ നിരാലംബരായ 100 പേർക്ക് ആഴ്ചയിൽ സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉത്ഘാടനം ടാക്ക് പ്രസിഡന്റ് റെജി മാത്യൂസ് നിർവഹിക്കുന്നതായിരിക്കും. 
അതോടൊപ്പം സൗത്ത് ഡൽഹിയിലെ  നിർധനരായ  മലയാളി  കുടുംബങ്ങൾക്ക് വീട്ടാവശ്യത്തിനുള്ള  പലചരക്ക്  സാധനങ്ങളുടെ കിറ്റ് പ്രഖ്യാപനവും ഉണ്ടായിരിക്കുന്നതായിരിക്കും.
ഔദ്യോദിക വെബ്സൈറ്റ് ആയ www.dakdelhi.com   സംഘടന  സെക്രട്ടറി വിജോയ് shal നിർവഹിക്കുന്നതാണ്  മത്സര വിജയികൾക്ക് സമ്മാന ദാനവും തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed