മുളന്തുരുത്തി: റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ ജനുവരി 20ന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഡിവൈഎഫ്ഐ മുളന്തുരുത്തി മേഖലാ കമ്മിറ്റി സംഘാടക സമിതി രൂപീകരിച്ചു.
ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് ഹരികൃഷ്ണൻ എം എസ് അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പി.എൻ പുരുഷോത്തമൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ലിജോ ജോർജ്, അരുൺ പോട്ടയിൽ, ജിലു എം.കെ. എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ചെയർമാൻ പി.ഡി. രമേശൻ, വൈസ്. ചെയർമാൻ ഹരികൃഷ്ണൻ എം.എസ്, കൺവീനർ ലിജോ ജോർജ്, ജോ. കൺവീനർ അനഘ കുഞ്ഞുമോൻ, ജിലു എം.കെ, ട്രഷറർ ജോയൽ കെ.ജോയി എന്നിവരെ തെരഞ്ഞെടുത്തു.
മനുഷ്യച്ചങ്ങലയുടെ പ്രചരണത്തിനായി ജനുവരി 7 ന് മേഖലാ കാൽനട ജാഥ നടത്തും.