എരുമേലി: യുവാവിനെ ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ മാറിടം കവലയിൽ കോലഞ്ചിറ വീട്ടിൽ കെ.ആർ.രാഹുൽ (33), ഇയാളുടെ ഭാര്യ വി.ഐ.ചിഞ്ചുമോൾ (29) എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഡിസംബർ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരുത്വാപ്പുഴ സ്വദേശിയായ യുവാവിനെയാണ് ഇവർ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണം തടയാൻ ശ്രമിച്ച യുവാവിന്റെ മാതാപിതാക്കളെയും ഇവർ മർദ്ദിച്ചു. യുവാവിന്റെ പരാതിയിൽ എരുമേലി പൊലീസ് കേസെടുക്കുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.