കൊച്ചി: കോതമംഗലത്ത് നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. നിലവില്‍ കുട്ടി ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലുണ്ട്. കുട്ടി തനിയെ ബസ് കയറി പോയതെന്നാണ് വിവരം.
ഒറ്റയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ കണ്ട കണ്ടക്ടര്‍ സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു.
വാരപ്പെട്ടി ഇഞ്ചൂരില്‍ താമസിക്കുന്ന അളകനന്ദ പ്രേംകുമാര്‍ (12) എന്ന കുട്ടിയെയാണ് ശനി പകല്‍ മൂന്നുമുതല്‍ വീട്ടില്‍ നിന്ന് കാണാതായത്.
തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് അളകനന്ദ.