അയോധ്യ: ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാറിന് അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിൽ ക്ഷണം. ഗണേഷ് കുമാറിനെ സംഘാടകർ നേരിട്ടെത്തി ചടങ്ങിന് ക്ഷണിച്ചു. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചത്.
അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കും ക്ഷണമുണ്ട്.
അതേസമയം അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ നടൻ രജനീകാന്ത് ജനുവരി 21 ന് അയോധ്യയിലെക്ക് പുറപ്പെടും. ഇദ്ദേഹത്തിനൊപ്പം ഭാര്യയും സഹോദരനുമുണ്ടാകും.
കഴിഞ്ഞ ദിവസം ആർഎസ്എസ് നേതാക്കൾ രജനീകാന്തിന് ക്ഷണക്കത്ത് കൈമാറിയിരുന്നു. ബിജെപി നേതാവ് അര്‍ജുനമൂര്‍ത്തി രജനികാന്തിന്റെ വസതിയിൽ എത്തിയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇതിന്റെ ഫോട്ടോകൾ അര്‍ജുനമൂര്‍ത്തി സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *