കുന്നംകുളം: സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള മണപ്പുറം ഫൗണ്ടേഷന്റെ സന്നദ്ധ പ്രവർത്തനങ്ങൾ തുടരുന്നു. കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളില്‍ അലമാരകള്‍ വാങ്ങുന്നതിനായി മണപ്പുറം ഫൗണ്ടേഷന്‍ ധനസഹായം നല്‍കി. സ്‌കൂളില്‍ നടന്ന ചടങ്ങ് കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്. ഡി. ദാസ് പദ്ധതി വിശദീകരണം നടത്തി. ബാലസഹായ സമിതി പ്രസിഡന്റ് അജിത്. എം. ചീരന്‍ അധ്യക്ഷത വഹിച്ചു. ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കായി പ്രതിമാസം നല്‍കുന്ന ധനസഹായത്തിനു പുറമെയാണ് മണപ്പുറത്തിന്റെ ഈ ഇടപെടല്‍. വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് ആഘോഷവും നടന്നു. ചടങ്ങില്‍ ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിസി. എന്‍. ജെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *