കണ്ണൂര്‍: ബൈക്കില്‍ പിന്തുടര്‍ന്നെത്തി പെണ്‍കുട്ടിയെ ശല്യം ചെയ്ത ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ സതീഷ് ജന്‍ങ്കത്താ(26)ണ് പിടിയിലായത്.
കഴിഞ്ഞ ദിവസം എളയാവൂരില്‍നിന്ന് കോളജില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ഇയാള്‍ അപമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയും കോളജില്‍ പോകും വഴി വീണ്ടും ഇയാള്‍ പിന്തുടര്‍ന്നതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.