യുകെ: ബിബിസി റേഡിയോ സൗണ്ട് ഓഫ് 2024 പ്രശസ്ത അവാർഡ് പ്രശസ്ത ഇൻഡി റോക്ക് ബാൻഡ് ‘ദി ലാസ്റ്റ് ഡിന്നർ പാർട്ടി’ കരസ്തമാക്കി. കലാ-വ്യവസായ മേഖലയിലെ പ്രഗത്ഭരും പ്രശസ്തരുമായ ഒലിവിയ റൊഡ്രിഗോ, ജോർജ സ്മിത്ത്, പിങ്ക് പാന്തറസ്, ചേസ് & സ്റ്റാറ്റസ്, ടോം ഗ്രെന്നൻ മഹലിയ ഉൾപ്പടെ 140 – ൽ പരം വിദഗ്ധർ അടങ്ങിയ പാനലാണ് ‘ബിബിസി സൗണ്ട് ഓഫ് 2024′ വിജയിയെ തിരഞ്ഞെടുത്തത്.
2013 ന് ശേഷം ആദ്യമായാണ് ഇൻഡി റോക്ക് ബാൻഡിലൂടെ ഒരു ഗിറ്റാർ ബാൻഡ് സംഘം ഈ അവാർഡിന് ആർഹമാകുന്നത്.’ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്നായിരുന്നു ബാൻഡിന്റെ പ്രധാന ഗായിക അബിഗെയിൽ മോറിസ് അവാർഡ് നേട്ടത്തോട് പ്രതികരിച്ചത്.2003 കാലയളവിൽ ബിബിസി ന്യൂസ് ആണ് ആനുവൽ സൗണ്ട് ഓഫ് ലിസ്റ്റ് ആദ്യമായി സംഘടിപ്പിച്ചത്.
ലിസി മെയ്‌ലാൻഡ് (ഗിറ്റാർ), അവ്റോറ നിഷേവ്സി (കീബോർഡ്), അബിഗെയിൽ മോറിസ് (വോക്കൽ), എമിലി റോബർട്ട്സ് (ഗിറ്റാർ), ജോർജിയ ഡേവീസ് (ബാസ്) എന്നിവരാണ് ലാസ്റ്റ് ഡിന്നർ പാർട്ടി ബാൻഡിലെ കലാകാരന്മാർ.
വിക്ടോറിയൻ കാലഘട്ടത്തിലെ പങ്ക് റോക്കർമാരെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളും, വ്യത്യസ്തമായ ഗാന ശൈലിയുമായി റോക്ക് ബാൻഡ് രംഗത്ത് കളം പിടിച്ച ‘ദി ലാസ്റ്റ് ഡിന്നർ പാർട്ടി’ യുകെയിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പുതു ബാൻഡ് സംഘങ്ങളിൽ പ്രഥമരാണ്.