(മണ്ണാർക്കാട്) പാലക്കാട് – പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൊമ്പം വളവിൽ ചരക്കു ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒറ്റപ്പാലം താഴത്തേതിൽ വീട്ടിൽ സുരേഷ് ബാബുവാണ് മരിച്ചത്. പാലക്കാട് ജില്ലയിലെ ആര്യമ്പാവ് കൊമ്പം വളവിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. മണ്ണാർക്കാട് നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് മറിയുകയായിരുന്നു.
ലോറിക്കകത്ത് കടുങ്ങിയ ഡ്രൈവറെ നാട്ടുകാരും പോലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഴയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സ്ഥിരം അപകട മേഖലയാണ് കൊമ്പം വളവെന്ന് നാട്ടുകാർ പ്രതികരിച്ചു.
2024 January 5KeralaLorry overturnedDriver diedpalakkadtitle_en: Lorry overturned and the driver died