ഡല്‍ഹി: ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു ആം ആദ്മി പാര്‍ട്ടി. ആദ്യമായാണ് സ്വാതിമലിവാളിനെ നാമനിര്‍ദേശം ചെയ്യുന്നത്. എ എ പി രാഷ്ട്രീയകാര്യ സമിതിയുടേതാണ് തീരുമാനം. അതേ സമയം രാജ്യസഭ എംപിയായി സഞ്ജയ് സിങ്ങിനെ വീണ്ടും നോമിനേറ്റ് ചെയ്തു.
സഞ്ജയ് സിങ്ങിന്റെ എംപി കാലാവധി ജനുവരി 27ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് എ എ പി വീണ്ടും നോമിനേറ്റ ചെയ്തത്. നിലവില്‍ മദ്യനയ അഴിമതികേസില്‍ സഞ്ജയ് സിങ് ജയിലിലാണ്.
മത്സരിക്കുന്നതിന്റെ ഭാഗമായി രാജ്യസഭയില്‍ നിന്ന് നോ ഡ്യൂ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് ഉണ്ട്. ഇതിന്റെ അപേക്ഷയില്‍ ഒപ്പിടാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി റോസ് അവന്യൂ കോടതിയെ സമീപിച്ചു.