ഡൽഹി: ജപ്പാൻ ഭൂകമ്പത്തിൽ ഐക്യദാർഢ്യം അറിയിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ജപ്പാൻ പ്രധാനമന്ത്രി ഫുമിയെ കിഷിഡയ്ക്കാണ് മോദി കത്തയച്ചത്. ജപ്പാനുമായുള്ള നയതന്ത്രബന്ധം ഇന്ത്യ വിലമതിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കണ്ഠ അറിയിച്ചു . ദുരിതബാധിതർക്കും കുടുംബത്തിനുമുണ്ടായ നാശനഷ്ടങ്ങളിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
ദുരിതാശ്വാസ സഹായങ്ങൾക്ക് ഇന്ത്യയെ സമീപിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.