വൈക്കം: കൗണ്‍സിലിങ്ങിന്റെ പേരുപറഞ്ഞ് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടില്‍ ടി.എം. നന്ദന(67)നാണ് അറസ്റ്റിലായത്. 
വൈക്കത്ത് കൗണ്‍സിലിംഗ് സ്ഥാപനം നടത്തുകയാണ് പ്രതി. കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. ഈ വിവരം പുറത്തുപറയരുതെന്നു വീട്ടമ്മയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 
വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *