ദുബായ്: പലസ്തീൻ ജനതക്കുള്ള പിന്തുണ യുഎഇ തുടരുമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ ആരംഭിച്ച അറബ് സ്ട്രാറ്റജിക് ഫോറം 2024ൽ പങ്കെടുത്തശേഷം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വികസനകുതിപ്പിലേക്ക് ദുബായിയെ കഴിഞ്ഞ പതിനെട്ട് വർഷമായി നയിക്കുന്ന ഷെയ്ഖ് ഭാവിയെ കെട്ടിപ്പടുക്കുന്നതിന് മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നും കൂട്ടിച്ചേർത്തു. പുതുവർഷത്തിൽ സാമ്പത്തിക, രാഷ്ട്രീയ ഭാവിയെ മുൻകൂട്ടിക്കാണുകയാണ് അറബ് സ്ട്രാറ്റജിക് ഫോറം ലക്ഷ്യംവെക്കുന്നത്.
നമ്മുടെ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും പരിശ്രമങ്ങൾ ഏകീകരിക്കുകയും വിവിധ വിഭാഗങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനത്തിനുവേണ്ടി ആഗ്രഹിച്ചുകൊണ്ട്, സഹോദരങ്ങളായ പലസ്തീനി ജനതക്കുവേണ്ടിയുള്ള പിന്തുണ തുടരുക തന്നെ ചെയ്യുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed