തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി, യുപി അധ്യാപക നിയമനത്തിനുള്ള പി.എസ്.സി അപേക്ഷ ജനുവരി 31വരെ സമർപ്പിക്കാം.
നിയമനത്തിനുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. നാലു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് എൽപി, യുപി അധ്യാപക വിജ്ഞാപനം വരുന്നത്.
എൽപി, യുപി അധ്യാപക നിയമനത്തിനുള്ള അപേക്ഷ 2024ജനുവരി 31വരെ ഓൺലൈൻ ആയി സമർപ്പിക്കാം. യുപി സ്കൂൾ അധ്യാപകർ (മലയാളം മാധ്യമം) കാറ്റഗറി നമ്പർ 707/2023 നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
35,600 രൂപ മുതൽ 75,400 രൂപ വരെയാണ് ശമ്പളം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുണ്ട്. 18 മുതൽ 40 വയസ് വരെയാണ് പ്രായ പരിധി.