അഹമ്മദാബാദ്: ഗുജറാത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ആശുപത്രി തൂപ്പുകാരന് ഏഴ് വര്‍ഷം ശിക്ഷ വിധിച്ച് കോടതി.
2000 രൂപയും പിഴയും 20000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനുമാണ് ഗാന്ധിനഗര്‍ ജില്ലാ കോടതി ഉത്തരവിട്ടത്. അപ്പോളോ ആശുപത്രിയിലെ തൂപ്പുകാരനാണ് പ്രതി. 2016 സെപ്തംബറിലാണ്  സംഭവം. ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി മൂന്ന് തവണയാണ് പീഡനത്തിനിരയായത്.
കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട ഒരു പാകിസ്ഥാന്‍ ഡോക്ടര്‍ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയി. തൂപ്പുകാരനായ ചന്ദ്രകാന്ത് വങ്കര്‍ രണ്ടുതവണയും പാകിസ്ഥാനിലെ ഉമര്‍കോട്ടില്‍ നിന്നുള്ള ഡോക്ടര്‍ രമേഷ് ചൗഹാന്‍ ഒരു തവണയും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. 
റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ഉണ്ടായിരുന്നെങ്കിലും ഗാന്ധിനഗര്‍ ജില്ലയിലെ ആശുപത്രിയില്‍ നിയമപ്രകാരം അല്ലാതെയായിരുന്നു ഡോക്ടര്‍ ജോലി ചെയ്തിരുന്നത്. ജാമ്യം ലഭിച്ചശേഷം കാണാതായി വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. 23 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. മുപ്പത്തഞ്ചോളം രേഖകള്‍ കോടതിയില്‍ ഹാജരാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *